രാജ്യത്ത് ചെറു ധാന്യപ്പൊടികളുടെ ചില്ലറ വില്‍പ്പന ജിഎസ്ടി പരിധിയില്‍ നിന്നും ഒഴിവാക്കാൻ തീരുമാനം.
രാജ്യത്ത് ചെറു ധാന്യപ്പൊടികളുടെ ചില്ലറ വില്‍പ്പന ജിഎസ്ടി പരിധിയില്‍ നിന്നും ഒഴിവാക്കാൻ തീരുമാനം. ഡല്‍ഹിയില്‍ നടന്ന 52-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
പായ്ക്ക് ചെയ്ത് വില്‍ക്കുന്നവയുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്നും ഇത്തവണ 5 ശതമാനമാക്കി കുറച്ചിട്ടുണ്ട്. അതേസമയം, മറ്റ് ധാന്യപ്പൊടികള്‍ക്കൊപ്പം കലര്‍ത്തി വില്‍ക്കുമ്ബോള്‍ ജിഎസ്ടി ഇളവ് നേടാൻ മിശ്രിതത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ ചെറുധാന്യങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
ചെറു ധാന്യങ്ങള്‍ക്ക് പുറമേ, മറ്റു മേഖലകളിലും ജിഎസ്ടി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യം നിര്‍മ്മിക്കാൻ ഉപയോഗിക്കുന്ന എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ജിഎസ്ടി പരിധിയില്‍പ്പെടില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. കോടതികളില്‍ കേസ് വരുന്ന സാഹചര്യത്തില്‍ ഇവയ്ക്ക് സംസ്ഥാന വാറ്റ് ബാധകമാക്കിയിട്ടുണ്ട്. അതേസമയം, വ്യവസായിക ഉപയോഗത്തിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന് ജിഎസ്ടിക്ക് ഇളവുകള്‍ നല്‍കിയിട്ടില്ല. ഇവ 18 ശതമാനമായി തന്നെ തുടരുന്നതാണ്.