ഡിസംബറില്‍ രാജ്യത്തെ ജിഎസ്ടി വരുമാനം തലേ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം ഉയര്‍ന്നു.
ന്യൂഡല്‍ഹി: ഡിസംബറില്‍ രാജ്യത്തെ ജിഎസ്ടി വരുമാനം തലേ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം ഉയര്‍ന്നു. 1.64 ലക്ഷം കോടി രൂപയാണ് ഡിസംബറിലെ ജിഎസ്ടി വരുമാനം.
2022 ഡിസംബറില്‍ ലഭിച്ചത് 1.49 ലക്ഷം കോടി രൂപയായിരുന്നു. ഈ വര്‍ഷം ഏഴുമാസം 1.60 ലക്ഷം കോടി രൂപയിലധികം ജിഎസ്ടി വരുമാനം ലഭിച്ചു.
ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ജിഎസ്ടി വരുമാനത്തില്‍ 12 ശതമാനം വര്‍ധനയുണ്ടായി. ഇക്കാലയളവില്‍ 14.97 ലക്ഷം കോടി രൂപയാണു ലഭിച്ചത്. തലേ വര്‍ഷം ഇതു 13.40 ലക്ഷം കോടി രൂപയായിരുന്നു.