റോഡിന് നടുക്ക് വാഹനം നിര്‍ത്തി ഗതാഗതക്കുരുക്കുണ്ടാക്കിയ യാത്രക്കാരന് നാട്ടുകാര്‍ക്കുനേരെ തോക്ക് ചൂണ്ടി.
ആലുവ: റോഡിന് നടുക്ക് വാഹനം നിര്‍ത്തി ഗതാഗതക്കുരുക്കുണ്ടാക്കിയ യാത്രക്കാരന് നാട്ടുകാര്‍ക്കുനേരെ തോക്ക് ചൂണ്ടി.
ആലുവ-പെരുമ്ബാവൂര്‍ റോഡില്‍ തോട്ടുമുഖത്ത് ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. റോഡിന് നടുക്ക് വാഹനം നിര്‍ത്തി ഏറെ നേരം സംസാരിക്കുകയായിരുന്നു.
ഇതോടെ തൊട്ടുപിന്നിലുള്ള വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാതെ വന്നു. ഇതിനെ ഒരു ബൈക്ക് യാത്രക്കാരന് ചോദ്യം ചെയ്തപ്പോഴുണ്ടായ വാക്തര്‍ക്കത്തിനിടെയാണ് തോക്കുചൂണ്ടിയത്. തുടര്‍ന്ന് നാട്ടുകാര്‍ മറ്റ് വാഹനങ്ങള്‍ കുറുകെയിട്ട് പൊലീസിനെ വിളിച്ചുവരുത്തി. കാറും കാറിലുണ്ടായിരുന്നയാളെയും ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്ക് ലൈസന്സുള്ളതാണോയെന്നതുള്പ്പെടെ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.