മലപ്പുറം : സ്വകാര്യ ബസ്സ് ജീവനക്കാരെ ഗുണ്ടാസംഘം മൃഗീയമായി മർദ്ദിച്ചു.
കോഴിക്കോട് – കാളികാവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിലെ ജീവനക്കാർക്കാണ് മൃഗീയമായ മർദ്ദനമേറ്റത്. കൊണ്ടോട്ടിയിൽ വച്ച് ബസ്സിന് മുൻപിൽ പോയ ഇന്നോവ കാർ സൈഡ് നൽകാതെ വട്ടം വച്ച് പോയതിൽ കാറിലെ യാത്രക്കാരും , ബസ് തൊഴിലാളികളുമായി തർക്കമുണ്ടായിരുന്നു. ഇതേ തുടർന്ന് പുറമേ നിന്നും ആളുകൾ എത്തി മഞ്ചേരി ബൈപാസിൽ വച്ച് ബസ്സ് ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു.
മർദ്ദനമേറ്റ ബസ് തൊഴിലാളികൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബസ്സ് ജീവനക്കാർക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ ഓൾ കേരള പ്രൈവറ്റ് ബസ്സ് മെമ്പേഴ്സ് (AKPBM )ശക്തമായ പ്രതിക്ഷേധം അറിയുക്കുന്നു. അക്രമി ക്കൾക്കെതിരെ മാതൃകാപരമായ നിയമ നടപടി ഉണ്ടായില്ലെങ്കിൽ ജില്ലയിലെ മുഴവൻ ബസ്സ് തൊഴിലാളികളും തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താതെ ജോലിക്ക് ഇറങ്ങില്ല എന്ന ശക്തമായ നിലപാട് സ്വീകരിക്കും. ഇക്കാര്യത്തിൽ ബസ്സുടമകളും പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ജീവഭയമില്ലാതെ പണിയെടുക്കാൻ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ബഹു : സംസ്ഥാന ഡി.ജി.പി ക്ക് AKPBM നൽകിയിട്ടുള്ള നിവേദനം (പെറ്റിഷൻ No.174493/2018 PHQ Dated 30/ 11/2018)നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ ശക്തമായ പോലിസ് നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവും സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന തീരുമാനത്തിൽ ഒന്നടങ്കം ഉറച്ച് നിൽക്കണമെന്ന് സ്വകാര്യ ബസ്സ് മേഖലയോട് അഭ്യർത്ഥിക്കുന്നു.
മണിലാൽ . സി.പി. പ്രസിഡന്റ് . AKPBM