ഹമാസുമായുള്ള ഇസ്രയേലിന്റെ പോരാട്ടത്തില്‍ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഹമാസുമായുള്ള ഇസ്രയേലിന്റെ പോരാട്ടത്തില്‍ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഗാസയിലെ നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ മതിയായ സഹായം എത്തിക്കാൻ കഴിയാത്തതില്‍ യുഎന്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ഒക്ടോബര്‍ 7 ന് ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപ്രതീക്ഷിത ആക്രമണമാണ് ഹമാസ് നടത്തിത്. ഇതിന് മറുപടിയായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള പലസ്തീന്‍ പ്രദേശം വ്യോമ, കര ആക്രമണത്തിലൂടെ ഇസ്രായേല്‍ പിടിച്ചെടുത്തു. ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ 8,300-ലധികം പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ 7 ന് പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസ് ഇസ്രായേലിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തുകയും രാജ്യത്തിനെതിരെ ‘ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്‌ലഡ്’ എന്ന ആക്രമണം തുടരകയും ചെയ്തു. ഇത് ഇരുപക്ഷവും തമ്മിലുള്ള വലിയ സംഘര്‍ഷത്തിന് കാരണമായി. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ നിലവിലെ ഇരുരാജ്യങ്ങളിലെയും അവസ്ഥ എങ്ങനെയെന്ന് നോക്കാം:
-ഐഡിഎഫ്, ഐഎസ്‌എ, ഹമാസിന്റെ ബെയ്ത് ലാഹിയ ബറ്റാലിയന്‍ കമാന്‍ഡറെ കൊലപ്പെടുത്തി
ഒക്ടോബര്‍ 7 ന് കിബ്ബ്ട്സ് എറസിലും മോഷവ് നെറ്റിവ് ഹാസറയിലും കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ഹമാസിന്റെ നോര്‍ത്തേണ്‍ ബ്രിഗേഡിന്റെ ബെയ്റ്റ് ലാഹിയ ബറ്റാലിയന്‍ കമാന്‍ഡര്‍ നാസിം അബു അജിനയെ ഐഡിഎഫ് യുദ്ധവിമാനങ്ങള്‍ ആക്രമിച്ചതായി, ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സും (ഐഡിഎഫ്) ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റിയും (ഐഎസ്‌എ) ഇന്നലെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
‘മുമ്ബ്, അബു അജിന ഹമാസിന്റെ ഏരിയല്‍ അറേയുടെ കമാന്‍ഡര്‍ ആയിരുന്നു, അദ്ദേഹത്തിന്റെ ഉന്മൂലനം ഐഡിഎഫിന്റെ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുള്ള ഹമാസ് ഭീകരസംഘടനയുടെ ശ്രമങ്ങളെ സാരമായി ബാധിക്കും,’ പ്രസ്താവനയില്‍ പറയുന്നു.
ഇസ്രായേല്‍ ഗാസയിലേക്ക്, ബന്ദികളെ മോചിപ്പിക്കുന്നു
തിങ്കളാഴ്ച, ഇസ്രായേല്‍ കരസേന ഗാസയിലേക്ക് കടക്കുകയും പ്രദേശത്തെ പ്രധാന നഗരത്തില്‍ ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യുകയാണ്. സൈന്യം ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയ ഒരു സൈനികനെ മോചിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.