കൈത്തറി തൊഴിലാളികള്‍ക്കുള്ള ഒരു മാസ കുടിശ്ശിക ഓണത്തിന് മുന്‍പ് വിതരണം ചെയ്യും

August 8, 2023
35
Views

സ്കൂള്‍ യൂണിഫോം നെയ്തതിന് കൈത്തറി തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍.

സ്കൂള്‍ യൂണിഫോം നെയ്തതിന് കൈത്തറി തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍.

കൈത്തറി തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള 4 മാസത്തെ കുടിശ്ശികയില്‍, ഒരു മാസത്തെ കുടിശ്ശിക അടുത്തയാഴ്ച വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പരമാവധി ഓണത്തിന് മുൻപ് തന്നെ തുക വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ മന്ത്രി പി. രാജീവ് പങ്കുവെച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുൻപാണ് സ്കൂള്‍ യൂണിഫോം തയ്യാറാക്കാനുള്ള ചുമതല കൈത്തറി മേഖലയെ ഏല്‍പ്പിച്ചത്.

കൈത്തറി മേഖലയുടെ സമഗ്ര പുരോഗതിക്ക് നിരവധി തരത്തിലുള്ള കര്‍മ്മ പരിപാടികള്‍ നടപ്പാക്കാൻ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി കൈത്തറി മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതി ഉടൻ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്. തുടര്‍ന്ന്, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ചര്‍ച്ചകള്‍ സംഘടിപ്പിച്ച ശേഷം, കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കും. അതേസമയം, കൈത്തറിയടക്കമുള്ള പരമ്ബരാഗത മേഖലയില്‍ നൂതന ആശയങ്ങള്‍ നടപ്പാക്കുന്നതിനായി കൊച്ചിയില്‍ ഡിസൈൻ കോണ്‍ഫ്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *