കൊച്ചി : കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ എഎസ്ഐ എം.സി. പ്രമോദിനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണമറിയിച്ച് നടന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിപ്പിട്ടു. സസ്പെന്ഷന് വെറും കോമാളിത്തരമാണെന്നും ബൂട്ടിട്ട് ഒരു മനുഷ്യനെ ചവിട്ടിയ പോലീസുകാരന് ഒരു ഗുണ്ടയാണെന്നും ഹരീഷ് കുറിപ്പില്‍ പറയുന്നു.
ഈ ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാത്തത് എന്തുകൊണ്ടാണെന്നും തിരിച്ച് പോലിസിനെ ചവിട്ടിയാലും ആ ചവിട്ടിയവനെ അവന്റെ തൊഴിലിടത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്താല്‍ പ്രശ്നങ്ങള്‍ അവസാനിക്കുമോ എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
‘സസ്പെന്ഷന് വെറും കോമാളിത്തരമാണ് .മാസങ്ങള്‍ക്കുശേഷം ഇവന് ഇനിയും പോലിസില്‍ കസാല വലിച്ചിട്ടിരിക്കും.ബൂട്ടിട്ട് ഒരു മനുഷ്യനെ ചവിട്ടിയ ഇവന് ഒരു ഗുണ്ടയാണ്.ഈ ക്രിമിനലിനെ അറസ്റ്റ് ചെയ്യാത്തത് എന്താണ്?..ജയിലില്‍ അടക്കാത്തതെന്താണ്?..നിയമം അറിയാത്ത ഒരു സാധരണകാരന്റെ സംശയമാണ്.തിരിച്ച് പോലിസിനെ ചവിട്ടിയാലും ആ ചവിട്ടിയവനെ അവന്റെ തൊഴിലിടത്തില്‍ നിന്ന് സസ്പെന്റ് ചെയ്താല്‍ പ്രശനങ്ങള്‍ അവസാനിക്കുമോ..അങ്ങിനെയല്ലല്ലോ ഇവിടെ കാര്യങ്ങള്‍ നടപ്പിലാവുന്നത്.അതുകൊണ്ട് പറയുകയാണ്..ഇത്തരം കേസുകളില്‍ സസ്പെന്ഷന് എന്ന പരമ്ബരാഗത ആചാരം തുടര്‍ന്നാല്‍ പോരാ.ആചാരങ്ങള്‍ ശബരിമലയില്‍ മാത്രമല്ല പോലിസിലും മാറ്റപെടെണ്ടതാണ്..നാളെ കെ.റെയിലിനും വേഗത കൂടിയാലും ഇത്തരം വിഡ്ഢികള്‍ അതിനുള്ളില്‍ കയറിയാല്‍ 4 മണിക്കൂര്‍ കൊണ്ട് നമ്മള് കാസര്‍ക്കോട് നിന്ന് തിരുവനന്തപുരത്തല്ല എത്തുക.4 മണിക്കൂര്‍കൊണ്ട് 16ാം നൂറ്റാണ്ടില്‍ എത്തും.ജാഗ്രതൈ.പുരോഗമനം=മുന്നോട്ടുള്ള കുതിപ്പ്..ക്രിമനലുകള്‍ ഇല്ലാത്ത കെ.റെയിലും ജീവിതവും സ്വപ്നം കണ്ടു കൊണ്ട്.ഹരീഷ്പേരടി’ .