ധാരാളം ജലാംശം അടങ്ങിയ ഒന്നാണ് പാലക്ക് ചീര. ഇവ ശരീരത്തിന് നല്ല രീതിയിൽ ജലാംശം നൽകുകയും രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു. ഇവ പതിവായി കഴിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും മാനസികാവസ്ഥ മികച്ചതാക്കുകയും ചെയ്യുന്നു.
പാലക്ക് ചീരയിൽ വിറ്റാമിൻ ബി, സി, ഇ എന്നിവ കാണപ്പെടുന്നു. ഇത് കൂടാതെ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയും ഇതിൽ ധാരാളമുണ്ട്. ഈ ഘടകങ്ങളെല്ലാം മുടിയുടെ നീളത്തിന് വളരെ പ്രധാനമാണ്. ചീരയിലടങ്ങിയിരിക്കുന്ന ഇരുമ്പ് ശരീരത്തിലെ ഓക്‌സിജന്റെ ഒഴുക്ക് വർദ്ധിപ്പിക്കുന്നു. പാലക്ക് ചീരയിൽ ആവശ്യത്തിന് ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നു.
പാലക് ചീരയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട് പാലക് ചീരയിൽ. ശരീരത്തിൽ ഇരുമ്പിന്റെ അഭാവം മൂലം തലവേദന, കൈകാലുകൾക്ക് തണുപ്പ്, കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് അല്ലെങ്കിൽ തലകറക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പാലക്ക് ചീര കഴിക്കുന്നത് നല്ലതാണ്. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്ളതിനാൽ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. സന്ധിവാതം, ആസ്ത്മ, മൈഗ്രെയ്ൻ തുടങ്ങിയ അവസ്ഥകളെ നിയന്ത്രിക്കാനും ഇതിന്റെ ഉപയോഗം സഹായിക്കുന്നു.