തിരുവനന്തപുരം: ജില്ലില്‍ ശക്തമായ മഴ. വിതുര, പൊന്‍മുടി, നെടുമങ്ങാട് മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. ജില്ലയില്‍ ശക്തമായ മഴ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അത്യാവശ്യമില്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
മഴയില്‍ നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. പെരിങ്ങമലയില്‍ കിണര്‍ ഇടിഞ്ഞ് താണു. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആളപായമില്ല. കോവളം ഗംഗയാര്‍തോട് കരകവിഞ്ഞൊഴുകുകയാണ്. വെള്ളാണിയിലെ ആറാട്ട് കടവ്, ക്ഷേത്ര ജംഗ്ഷന്‍ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
നെയ്യാറ്റിന്‍കര ചെങ്കല്‍ വില്ലേജില്‍ വല്ലാത്താങ്കര ക്യാമ്ബ് ആരംഭിക്കുന്നതിന് വില്ലേജ് ഓഫിസര്‍ നിര്‍ദേശം നല്‍കി. നെയ്യാറ്റിന്‍കര നഗരസഭ സ്റ്റേഡിയത്തിന് സമീപം മരുതത്തൂര്‍ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ദേശീയ പാതയിലൂടെയുള്ള ബസ് ഗതാഗതം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓലത്താന്നി മണലുവിള മൂന്നുകല്ലിന്‍മൂട് വഴിയായിരിക്കും.