യൂറോപ്പിന്റെ പ്രധാന സഞ്ചാര കേന്ദ്രമായ ഗ്രീസ് മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ടു. കൊടും തണുപ്പും മഞ്ഞുവീഴ്ചയുമാണിവിടെ. എല്‍പിഡ എന്ന മഞ്ഞുകാറ്റാണ് കാലാവസ്ഥ മോശമാകാന്‍ കാരണം. പ്രദേശത്ത് ആയിരക്കണക്കിനു പേരാണ് ഒറ്റപ്പെട്ടത്.
ഗ്രീസിലെ പ്രധാന ഹൈവേകള്‍ അടച്ചിരിക്കുകയാണ്. തലസ്ഥാനമായ ഏതന്‍സ് മഞ്ഞില്‍ മൂടി. എട്ടു സെന്റിമീറ്റര്‍ ഘനത്തിലാണ് മഞ്ഞു വീഴ്ച. 22 വര്‍ഷങ്ങള്‍ക്കിടയില്‍ ആറ് തവണ മാത്രമാണ് ശൈത്യകാലത്ത് മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.