ഇടുക്കിയിലെ കുട്ടികര്‍ഷകര്‍ക്ക് സഹായഹസ്തം നീട്ടി മമ്മൂട്ടിയും പൃഥ്വിരാജും

January 3, 2024
32
Views

ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കര്‍ഷകര്‍ വളര്‍ത്തിയ ഇരുപതോളം പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടികള്‍ക്ക് സഹായവുമായി നടൻ ജയറാം എത്തിയിരുന്നു.

മൂവാറ്റുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടി കര്‍ഷകര്‍ വളര്‍ത്തിയ ഇരുപതോളം പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടികള്‍ക്ക് സഹായവുമായി നടൻ ജയറാം എത്തിയിരുന്നു.

കുട്ടികള്‍ക്ക് രാവിലെ വീട്ടിലെത്തി സഹായം നല്‍കിയ നടന്‍ ജയറാം കൂടുതല്‍ സഹായം എത്തും എന്നും കുട്ടികളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടി, പൃഥ്വിരാജ് എന്നീ നടന്മാര്‍ കുട്ടികള്‍ക്ക് സഹായം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ജയറാം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടി ഒരു ലക്ഷം, പൃഥ്വിരാജ് 2 ലക്ഷം കുട്ടി കര്‍ഷകര്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായി ജയറാം വ്യക്തമാക്കി. രണ്ടുപേരും പ്രത്യേക ദൂതൻ വഴി ഇന്ന് വൈകിട്ട് പണം കുട്ടികള്‍ക്ക് കൈമാറും എന്നാണ് വിവരം.

പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണമാണ് ജയറാം ഇന്ന് രാവിലെ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കര്‍ഷകര്‍ഷകരുടെ വീട്ടിലെത്തി കൈമാറിയത്. കുടുംബം അനുഭവിച്ച സമാന അവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്നും താൻ വളര്‍ത്തിയ പശുക്കള്‍ നേരെത്തെ സമാനമായ രീതിയില്‍ ചത്തിരുന്നുവെന്നും ജയറാം പറഞ്ഞു. താനും ഭാര്യയും ഏറ്റവും കരഞ്ഞത് പശുക്കള്‍ ചത്തപ്പോഴാണെന്നും ജയറാം സഹായം കൈമാറിക്കൊണ്ട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കള്‍ കൂട്ടത്തോടെ ചത്തത്. കുട്ടിക്കര്‍ഷകരായ ജോര്‍ജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തത്. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയില്‍ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണിത്. 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. നിരവധി പുരസ്കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ക്ഷീര വകുപ്പ് മന്ത്രി ചിഞ്ചുറാണിയും, മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *