പെരുമ്ബാവൂര്‍ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 153 ആയി

May 11, 2024
67
Views

പെരുമ്ബാവൂർ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 153 ആയി. മൂന്ന് പേരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു.

ജല അതോറിറ്റിയുടെ ഗുരുതര അനാസ്ഥയാണ് ഒരാളുടെ ജീവനെടുത്ത ഹെപ്പറ്റൈറ്റിസ് എ രോഗബാധയ്ക്ക് കാരണമായതെന്ന വിമർശനം ശക്തമാകുന്നതിനിടെ കളക്ടറുടെ നിർദേശപ്രകാരമുള്ള ആന്വേഷണം ആരംഭിച്ചു.

ഏപ്രില്‍ 17നാണ് വേങ്ങൂരില്‍ ആദ്യ ഹെപ്പറ്റൈറ്റിസ് എ ബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ ആറ് വാർഡുകളിലായി രോഗബാധിതരുടെ എണ്ണം 153 ആയി. രണ്ട് സ്വകാര്യ ആശുപത്രികളിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്ന് പേരില്‍ ഒരാളുടെ ജീവൻ നിലനിർത്തുന്നത് വെൻറിലേറ്റർ സഹായത്തിലൂടെയാണ്.

രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. ജല വിതരണത്തിലുണ്ടായ ഗുരുതര വീഴ്ച്ചയാണ് രോഗം പടർന്നു പിടക്കാൻ കാരണമെന്നാണ് ആരോപണം.

തുടർന്ന് നടത്തിയ പരിശോധനയില്‍ വിതരണം ചെയ്ത വെള്ളത്തില്‍ ക്ലോറിന്റെ അംശം പോലും കണ്ടെത്താനായില്ല. താല്‍ക്കാലിക ജീവനക്കാരുടെ പരിചയക്കുറവാണ് ക്ലോറിനേഷനില്‍ വന്ന വീഴ്ചയ്ക്ക് കാരണമായി ജലഅതോറിറ്റിയുടെ വിശദീകരണം

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *