ഭാരം കൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. തടി കുറയ്ക്കുന്നതിനായി നിരവധി മരുന്നുകളെ ആശ്രയിക്കുന്നവരാണ് നമ്മള്. ആരോഗ്യകരമായും കൂടുതല്‍ ഫലപ്രദമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങളെ കുറിച്ചറിയാം…
പെരുംജീരകം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഉപാപചയ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ദഹനത്തിനും വയറുവേദന ശമിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു സ്പൂണ്‍ പെരുംജീരകം വെള്ളത്തില്‍ കുതിര്‍ത്ത് രാത്രിയില്‍ വയ്ക്കുക.ശേഷം രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുക.
ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീന്‍ ടീ. ഇത് കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായകമാണ്. ഗ്രീന്‍ ടീയ്ക്ക് ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങള്‍ ഉണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ശരീരഭാരം കുറയ്ക്കാന്‍, നാരങ്ങ സഹായിക്കുന്നു. നാരങ്ങയ്ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്, ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കുക.
വീട്ടില്‍ എളുപ്പത്തില്‍ ലഭ്യമായ പച്ചക്കറികള്‍ ഉപയോഗിച്ച് വെജിറ്റബിള്‍ ജ്യൂസ് തയ്യാറാക്കാവുന്നതാണ്. കാരറ്റ്, ചീര, വെള്ളരി തുടങ്ങിയ പച്ചക്കറികളുടെ ജ്യൂസുകള്‍ പോഷകങ്ങളാല്‍ സമ്പന്നമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
പ്രമേഹസാധ്യത കുറയ്ക്കാനും വണ്ണം കുറയ്ക്കാനും മികച്ചതാണ് ഉലുവ വെള്ളം. ദിവസവും വെറും വയറ്റില്‍ അരഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.