കൊച്ചി: കൊറോണ മരണം കണക്കാക്കുന്നതിനുള്ള സർക്കാർ ഉത്തരവിൽ അവ്യക്തതയെന്ന് കേരളാ ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം
നൽകി.
കൊറോണ ബാധിതനായി രോഗം ഭേദപ്പെട്ട ശേഷം 30 ദിവസത്തിനുള്ളിൽ മരണമടയുന്നത് കൊറോണ മരണമായി കണക്കാക്കാം എന്നതടക്കമുള്ള നിർദ്ദേശങ്ങളിലാണ് കോടതി സർക്കാരിനോട് വ്യക്തത തേടിയത്.
ആലപ്പുഴ തൃക്കുന്നപ്പുഴയിൽ കൊറോണ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തക ആക്രമിക്കപ്പെട്ട സംഭവത്തിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ആവശ്യപ്പെട്ടു.