കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി സുപ്രിംകോടതി ജഡ്ജിയാകും.
ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി സുപ്രിംകോടതി ജഡ്ജിയാകും. സുപ്രിംകോടതി കൊളീജിയമാണ് ഭട്ടിയെ ശിപാര്‍ശ ചെയ്തത്.
ഡിവൈ ചന്ദ്രചൂഢാണ് കൊളീജിയത്തിന്റെ അധ്യക്ഷൻ. തെലങ്കാന ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉജ്ജല്‍ ഭുയാനും സുപ്രിംകോടതി ജഡ്ജിയാകും.
നിലവില്‍ സുപ്രിംകോടതിയില്‍ 31 ജഡ്ജിമാരാണുള്ളത്. 34 ജഡ്ജിമാരാണുണ്ടാകേണ്ടത്. 2022ന് ശേഷം ആന്ധ്രയില്‍ നിന്നുള്ള മറ്റൊരു ജഡ്ജിയില്ലാത്തതും ഭട്ടിയെ കൊണ്ടുവരാനുള്ള കാരണമാണ്.