കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കുന്നു

December 23, 2023
32
Views

കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ.

കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്‌സിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ധരിക്കുന്ന വസ്ത്രത്തിന്റേയും, ജാതിയുടേയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുകയാണ് ഭാരതീയ ജനതാ പാര്‍ട്ടിയെന്ന് കര്‍ണാടക മുഖ്യമന്ത്രി ആരോപിച്ചു. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച്‌ പുറത്ത് പോകാമെന്നും. അധികൃതരോട് ഇത് സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതായും സിദ്ധരാമയ്യ അറിയിച്ചു.

ഒരാള്‍ എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും അതില്‍ എതിര് പറയാന്‍ താനാരെന്നും സിദ്ധരാമയ്യ ചോദിക്കുന്നു. ‘നിങ്ങള്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കൂ. അതെന്തിന് ഞാന്‍ അറിയണം ?’ സിദ്ധരാമയ്യ എഎന്‍ഐയോട് പ്രതികരിച്ചു.

ഫെബ്രുവരി 2022 ല്‍ കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് നിരോധിച്ചു. പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ കര്‍ണാടകയില്‍ അരങ്ങേറി. ശിവമോഗയില്‍ 144 വരെ പ്രഖ്യാപിച്ചിരുന്നു. വിഷയം ഹൈക്കോടതി വരെയെത്തി. പിന്നാലെ 2022 മാര്‍ച്ച്‌ 15ന് ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുകയായിരുന്നു

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *