മഴക്കെടുതി സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു.
ഷിംല: മഴക്കെടുതി സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു.
ഈ മഴക്കാലത്ത് മാത്രം 10,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ 3 വര്‍ഷമായി മഴക്കെടുതി നേരിടാൻ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് സംസ്ഥാനത്തിന് ധനസഹായം ലഭിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഴക്കെടുതിയില്‍ തകര്‍ന്ന ഹിമാചല്‍ പ്രദേശിന് രാജസ്ഥാൻ സര്‍ക്കാര്‍ 15 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷമാണ്. വികാസ് നഗറില്‍ കനത്ത മഴയില്‍ റോഡ് ഗതാഗതം നിലച്ചു.ഷിംലയില്‍ മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ ദേശീയ ദുരന്ത നിവാരണ സേന തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ എട്ടുപേരെ ഇനിയും കണ്ടെത്താൻ ഉണ്ട്. കഴിഞ്ഞ നാലു ദിവസത്തിനിടെ 75 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കഴിഞ്ഞ 55 ദിവസത്തിനിടെ 113 ഓളം ഉരുള്‍പൊട്ടലുകള്‍ സംസ്ഥാനത്തെ നടുക്കി.സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് (പിഡബ്ല്യുഡി) ഉണ്ടായ നഷ്ടം 2,491 കോടി രൂപയായി കണക്കാക്കുമ്ബോള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (എൻഎച്ച്എഐ) ദുരന്തങ്ങളില്‍ ഏകദേശം 1,000 കോടി രൂപ നഷ്ടമായി.