സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു

July 6, 2023
28
Views

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇടുക്കി ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇടുക്കി ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഇവിടെ അതിശക്തമായ മഴയുണ്ടാകും.

പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോട്ടയം, ഇടുക്കി,തൃശൂര്‍, പാലക്കാട്,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകളടക്കമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടി, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയ്‌ക്കടക്കമാണ് അവധി. അതേസമയം പി എസ് സി, സര്‍വകലാശാല പരീക്ഷകളില്‍ മാറ്റമില്ല. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലും ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലും നാളെ അവധി പ്രഖ്യാപിച്ചു.

അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കളക്‌ടര്‍ അറിയിച്ചു. മഴക്കെടുതിയില്‍ നിന്ന് വിദ്യാര്‍ഥികളെ അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു. നാളെയും മറ്റന്നാളും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *