തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ നല്‍കിയ അവധി പിൻവലിച്ചു.
തൃശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ നല്‍കിയ അവധി പിൻവലിച്ചു. നവകേരളസദസ്സിനോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 4 ന് അനുവദിച്ച അവധിയാണ് പിൻവലിച്ചത്.
സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
നവകേരളസദസ്സിന്റെ വേദിയായ ചെറുതുരുത്തി ജി.എച്ച്.എസ്.എസ് സ്‌കൂളിലെ കട്ടികള്‍ക്ക് പരിപാടി പൂര്‍ത്തിയായ ശേഷം സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. വരും ദിവസങ്ങളില്‍ നവ കേരളസദസ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച അവധി പിൻവലിച്ചിട്ടില്ല.