യുക്രൈയൻ അഭയാർത്ഥികൾക്കായി ഒരു മില്യൺ ഡോളർ വരെ സംഭാവന നൽകുമെന്ന് ഹോളിവുഡ് താരദമ്പതികളായ ബ്ലെയ്ക്ക് ലൈവ്ലിയും റയാൻ റെയ്നോൾഡും. സന്നദ്ധസംഘടനകളും ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെ പ്രമുഖരും കൈകോർക്കുന്ന ധനസഹായ യജ്ഞത്തിനാണു ലോകമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
ഹോളിവുഡ് താരദമ്പതികളായ ബ്ലേക്ക് ലൈവ്ലിയും റയൻ റെനൾഡ്സും പ്രഖ്യാപിച്ച വേറിട്ട പദ്ധതി ശ്രദ്ധ നേടിയിട്ടുമുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥിക്ഷേമ ഏജൻസിക്ക് ഒരാൾ സംഭാവന നൽകുമ്പോൾ ദമ്പതികളും തുല്യമായ തുക നിക്ഷേപിക്കുന്ന ഇരട്ടസംഭാവനയാണിത്. 10 ലക്ഷം ഡോളർ വരെയുള്ള തുകകളാണ് ഇരട്ടിയാക്കുന്നത്. 5 ലക്ഷത്തിലേറെ വരുന്ന യുക്രെയ്ൻ അഭയാർഥികൾക്കുവേണ്ടിയാണ് യുഎൻ ഏജൻസിയുടെ ധനസമാഹരണം.യുക്രൈനിലെ യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്കായി ഒരു മില്യൺ ഡോളർ വരെയുള്ള സംഭാവന നൽകുമെന്ന് അഭിനേതാക്കളായ ബ്ലേക്ക് ലൈവ്ലിയും റയാൻ റെയ്നോൾഡ്സും സോഷ്യൽ മീഡിയയിൽ പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ, എണ്ണമറ്റ യുക്രൈനിയക്കാർ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി. അവർക്ക് സംരക്ഷണം ആവശ്യമാണ്. ഒരാൾ സംഭാവന നൽകുമ്പോൾ ദമ്പതികളും തുല്യമായ തുക നിക്ഷേപിക്കുന്ന ഇരട്ടസംഭാവനയാണിത്. 10 ലക്ഷം ഡോളർ വരെയുള്ള തുകകളാണ് ഇരട്ടിയാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിക്കുള്ള സംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി’- റെയ്നോൾഡ്സ് ശനിയാഴ്ച ട്വിറ്ററിൽ കുറിച്ചു.