ഹോസ്റ്റലുകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ പരിശോധന; ഒൻപത് സ്ഥാപനങ്ങള്‍ അടപ്പിച്ചു

December 14, 2023
12
Views

സംസ്ഥാന വ്യാപകമായി വിദ്യഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍, കാന്‍റീനുകള്‍, മെസുകള്‍ കേന്ദ്രീകരിച്ച്‌ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വിദ്യഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍, കാന്‍റീനുകള്‍, മെസുകള്‍ കേന്ദ്രീകരിച്ച്‌ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി.

നവകേരള സദസിന്‍റെ ഭാഗമായി യാത്ര ചെയ്തപ്പോള്‍ സംസ്ഥാനത്തിന്‍റെ പലയിടങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

വിവിധ മേഖലകളിലെ കോച്ചിംഗ് സെന്‍ററുകളോട് അനുബന്ധിച്ച്‌ പ്രവര്‍ത്തിയ്ക്കുന്ന ഹോസ്റ്റല്‍, മെസ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി. ഡിസംബര്‍ 12, 13 തീയതികളിലാണ് പരിശോധന നടന്നത്. മൂന്നു പേര്‍ വീതം അടങ്ങുന്ന 96 സ്‌ക്വാഡുകള്‍ 995 ഹോസ്റ്റല്‍, കാന്‍റീന്‍, മെസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒൻപത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 127 സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം കോമ്ബൗണ്ടിംഗ് നോട്ടീസും 267 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. കൂടാതെ 10 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്‍റ് നോട്ടീസും നല്‍കിയെന്ന് മന്ത്രി പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *