ഫെബ്രുവരി ആദ്യം തന്നെ സംസ്ഥാനത്ത് ചൂട് വര്‍ധിച്ചിരിക്കുകയാണ്.
ഫെബ്രുവരി ആദ്യം തന്നെ സംസ്ഥാനത്ത് ചൂട് വര്‍ധിച്ചിരിക്കുകയാണ്.അന്തരീക്ഷ താപനില വര്‍ധിക്കുന്നതോടെ വാഹനങ്ങള്‍ക്ക് തീപിടിച്ച് അപകടങ്ങള്‍ പതിവായിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരമൊരു നിസ്സഹായ സാഹചര്യത്തില്‍ സ്വീകരിക്കാവുന്ന മുന്‍കരുതല്‍ നടപടികളാണ് എംവിഡി പങ്കുവെച്ചിരിക്കുന്നത്.
വേനല്‍ കടുക്കുകയാണ് സ്വാഭാവികമായും അന്തരീക്ഷ താപനിലയും. വാഹനങ്ങള്‍ അഗ്നിക്കിരയാകുന്നത് അപൂര്‍വമായ സംഭവമല്ല ഇപ്പോള്‍, അതുകൊണ്ടുതന്നെ നമ്മള് തീര്‍ത്തും നിസ്സഹായരായി പോകുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം.
ഇന്ധന ലീക്കേജും ഗ്യാസ് ലീക്കേജും അനധികൃതമായ ആള്‍ട്ടറേഷനുകളും ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈനുകളും അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബള്‍ബുകളും തുടങ്ങി നിര്‍ത്തിയിടുന്ന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ വരെ അഗ്നിബാധയ്ക്ക് കാരണമായേക്കാം.