തിരുവനന്തപുരം; കാട്ടു പന്നി ശല്യം രൂക്ഷമായ വില്ലേജുകളുടെ ഹോട്ട്സ്പോട്ട് പട്ടികയിൽ റാന്നി മണ്ഡലത്തിൽ പന്നി ശല്യം കൂടുതൽ അനുഭവിക്കുന്ന വില്ലേജുകൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പ്രമോദ് നാരായൺ എംഎൽഎ കത്ത് നൽകി .
കാട്ടു പന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്ന പട്ടികയിൽ ജില്ലയിലെ 27 വില്ലേജുകളെ മാത്രമാണ് ഉൾപ്പെടുത്തിയത് പട്ടികയിൽ ഉൾപ്പെടേണ്ട പല വില്ലേജുകളും ഉൾപ്പെടാതെ പോയി. എട്ടു മാസം മുൻപ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ പട്ടികയിൽ വനത്തോട് ചേർന്ന വില്ലേജുകൾ ഉൾപ്പെട്ടില്ല. കാട്ടു പന്നി ശല്യം മൂലം കർഷകർ അവരുടെ കൃഷി പോലും ഉപേക്ഷിക്കുന്ന സ്ഥിതിയാണ് കർഷകർ പോലും ഇവയുടെ അക്രമത്തിനു ഇരയാകാറുണ്ട്.ഈ വിഷയങ്ങൾ ഗൗരവമായി പരിഗണിച്ച് പട്ടിക തയ്യാറാക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വേണമെന്നും ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടായ വീഴ്ച്ച അടിയന്തിരമായി പരിഹരിച്ചു പുതുക്കിയ പട്ടിക കേന്ദ്രത്തിനു നൽകണമെന്നും കർഷകരുടെ ആശങ്ക പരിഹരിക്കണമെന്നും കത്തിൽ മന്ത്രിയോട് ആവശ്യപ്പെട്ടു.