ഇൻജെക്ഷൻ മാര്‍ഗേണയുള്ള ഗര്‍ഭ നിരോധനത്തിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍).
ഇൻജെക്ഷൻ മാര്‍ഗേണയുള്ള ഗര്‍ഭ നിരോധനത്തിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍).
ന്യൂഡല്‍ഹി, ഉധംപൂര്‍, ലുധിയാന, ജയ്പൂര്‍, ഖരഗ്പൂര്‍ എന്നിവടങ്ങളിലായുള്ള 5 കേന്ദ്രങ്ങളിലാണ് പരീക്ഷണം നടന്നത്. 25 മുതല്‍ 40 വയസുവരെയുള്ള പുരുഷന്മാരെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. പരീക്ഷണത്തിന്റ കണ്ടെത്തലുകള്‍
അന്താരാഷ്‌ട്ര ഓപ്പണ്‍ ആക്‌സസ് ആൻഡ്രോളജി ജേണലില്‍ പ്രസിദ്ധീകരിച്ചു.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം റിവേഴ്‌സിബിള്‍ ഇൻഹിബിഷൻ ഓഫ് സെമൻ (RISUG) അണ് കുത്തി വയ്‌ക്കുക. പരീക്ഷണം 99.02% വിജയകരമാണെന്ന് കണ്ടെത്തി. അസൂസ്‌പെര്‍മിയയുമായി ബന്ധപ്പെട്ട് 97.3 % വിജയമുണ്ടായി. വിജയകരമണെന്നതിലുപരി ഇതിന് പാര്‍ശ്വഫലങ്ങളില്ല എന്നതാണ് ഏറ്റവും വലിയ വിജയം.
ഗര്‍ഭ നിരോധന മാര്‍ഗ്ഗമെന്ന നിലയില്‍ വാസക്ടമി വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് എന്നാല്‍ ഈ രീതിക്ക് പല പരിമിതികളും ഉണ്ട്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തവയും, മികച്ച ഫലപ്രാപ്തി നല്‍കുന്നവയുമായിരിക്കണം. ഈ ലക്ഷ്യങ്ങള്‍ എല്ലാം പൂര്‍ത്തി കരിക്കുന്ന ഗര്‍ഭ നിരോധന മാര്‍ഗ്ഗം ആണ് RISUG