ഇടുക്കിയില്‍ 2.4 അടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി

July 27, 2021
191
Views

കുമളി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്‌നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം.

സെക്കന്റില്‍ 1867 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഇറച്ചില്‍പാലം വഴി വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്. നേരത്തെ സെക്കന്റില്‍ 900 ഘനടി വെള്ളമാണ് കൊണ്ടുപോയിരുന്നത്. സെക്കന്റില്‍ 2821 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

അതേ സമയം ഇന്നലെ അവസാനം ലഭിച്ച കണക്ക് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 136.25 അടി പിന്നിട്ടു. ഇന്നലെ രാവിലെ 136 അടി പിന്നിട്ടത്തോടെ തമിഴ്‌നാട് ആദ്യ അറിയിപ്പ് കേരളത്തിന് നല്‍കിയിരുന്നു. രണ്ടാം മുന്നറിയിപ്പ് 138 അടിക്ക് മുകളിലെത്തുമ്ബോഴും നല്‍കും. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ തുറക്കുന്നതിന്റെ ഭാഗമായ ആദ്യഘട്ട മുന്നറിയിപ്പ് നല്‍കും.
141 അടിയിലേക്ക് എത്തുമ്ബോള്‍ രണ്ടാം മുന്നറിയിപ്പും 142 അടിയെത്തിയാല്‍ സ്പില്‍വേ വഴി പുറത്തേക്കൊഴുക്കേണ്ടി വരും. കഴിഞ്ഞവാരം ലഭിച്ച ശക്തമായ മഴയെ തുടര്‍ന്ന് വളരെ വേഗത്തിലാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. അതേ സമയം മുല്ലപ്പെരിയാര്‍ തുറക്കേണ്ട വന്നാലുള്ള സാഹചര്യം മുന്നില്‍ കണ്ട് പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനായി ജില്ലാ ഭരണകൂടം ക്യാമ്ബുകള്‍ സഞ്ചമാക്കാന്‍ നിര്‍ദേശം നല്‍കി. വില്ലേജ് ഓഫീസുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

വണ്ടിപ്പെരിയാര്‍, മഞ്ചുമല, ആനവിലാസം, ഉപ്പുതറ, അയ്യപ്പന്‍ കോവില്‍ വില്ലേജുകളാണ് വെള്ളം ഒഴുകുന്നതിന് പരിധിയില്‍ വരുന്നത്. ജലനിരപ്പ് 138 അടി വെള്ളം എത്തിയാല്‍ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ആരംഭിക്കും. തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് 2.4 അടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2370.18 അടിയാണ് അണക്കെട്ടിലെ ഇന്നലെ രാവിലത്തെ ജലനിരപ്പ്. 2372.58 അടിയാണ് നിലവിലെ ബ്ലൂ അലര്‍ട്ട് ലെവല്‍.

ജൂലൈ 31 വരെയുള്ള റൂള്‍ കര്‍വ് പ്രകാരം 2378.58 അടി ഓറഞ്ച് അലര്‍ട്ട് ലെവലും 2379.58 അടി റെഡ് അലര്‍ട്ട് ലെവലുമാണ്. സംഭരണശേഷിയുടെ 64 ശതമാനം വെള്ളം നിലവില്‍ അണക്കെട്ടിലുണ്ട്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ സംഭരണത്തിന്റെ ഇരട്ടിയാണ്. അതേ സമയം മഴ കുറഞ്ഞതിനാല്‍ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *