ഐഎഫ്‌എഫ്‌കെ; മത്സര വിഭാഗത്തിലേക്ക് രണ്ടു മലയാള ചിത്രങ്ങള്‍

October 16, 2023
36
Views

28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്‌എഫ്‌കെ) മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് നവാഗത സംവിധായകന്റേത് ഉള്‍പ്പെടെ രണ്ടു ചിത്രങ്ങള്‍ തെരഞ്ഞെടുത്തു.

തിരുവനന്തപുരം: 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്‌എഫ്‌കെ) മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് നവാഗത സംവിധായകന്റേത് ഉള്‍പ്പെടെ രണ്ടു ചിത്രങ്ങള്‍ തെരഞ്ഞെടുത്തു.

ഡോണ്‍ പാലത്തറയുടെ ‘ഫാമിലി’, നവാഗത സംവിധായകന്‍ ഫാസില്‍ റസാഖിന്റെ ‘തടവ്’ എന്നീ സിനിമകളാണ് തെരഞ്ഞെടുത്തത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 ചിത്രങ്ങള്‍ തെരഞ്ഞെടുത്തു.

8 നവാഗത സംവിധായകരുടേതും 2 വനിത സംവിധാകരുടെയും ഉള്‍പ്പെടെയാണിത്. നവാഗത സംവിധായകരായ ആനന്ദ് ഏകര്‍ഷിയുടെ ‘ആട്ടം’, ശാലിനി ഉഷാദേവിയുടെ ‘എന്നെന്നും’, കെ. റിനോഷുന്റെ ‘ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്’, വി. ശരത്കുമാറിന്റെ ‘നീലമുടി’, ഗഗന്‍ദേവിന്റെ ‘ആപ്പിള്‍ ചെടികള്‍’, ശ്രുതി ശരണ്യത്തിന്റെ ‘ബി 32 മുതല്‍ 44 വരെ’ , വിഘ്‌നേഷ് പി. ശശിധരന്റെ ‘ഷെഹര്‍ സാദേ’, സുനില്‍ കുടമാളൂറിന്റെ ‘വലസൈ പറവകള്‍’ എന്നിവയും പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ദായം’, സതീഷാ ബാബുസേനന്‍,സന്തോഷ് ബാബു സേനന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ‘ആനന്ദ് മോണോലിസ മരണവും കാത്ത്’, രഞ്ജന്‍ പ്രമോദിന്റെ ‘ഒ ബേബി’, ജിയോബേബിയുടെ ‘കാതല്‍, ദ കോര്‍’ എന്നീ ചിത്രങ്ങളുമാണ് തെരഞ്ഞെടുത്തത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *