ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യൻ സമ്ബദ് വ്യവസ്ഥ അതിവേഗം കുതിക്കുന്നതായി ഐഎംഎഫ്.
ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യൻ സമ്ബദ് വ്യവസ്ഥ അതിവേഗം കുതിക്കുന്നതായി ഐഎംഎഫ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യൻ സമ്ബദ് വ്യവസ്ഥ 2023-ല്‍ 6.1 ശതമാനമായി വളരുമെന്ന് ഐഎംഎഫ് വ്യക്തമാക്കി.
ഏപ്രില്‍ മാസത്തെ പ്രൊജക്ഷനുമായി താരതമ്യം ചെയ്യുമ്ബോള്‍ 0.2 ശതമാനം ഉയര്‍ന്ന റിവിഷനാണ് വളര്‍ച്ചയില്‍ ഉള്ളത്. 2022-23 സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ആഭ്യന്തര നിക്ഷേപം ശക്തമായത് സമ്ബദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഏഷ്യയിലെ വളര്‍ച്ച 2023-ല്‍ 5.3 ശതമാനമായും, 2024-ല്‍ 5.0 ശതമാനമായും ഉയരുമെന്ന് ഐഎംഎഫ് വ്യക്തമാക്കി.
2023-24 സാമ്ബത്തിക വര്‍ഷത്തില്‍ ഇന്ത്യൻ സമ്ബദ് വ്യവസ്ഥയുടെ വളര്‍ച്ച 6.5 ശതമാനമായി ഉയരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രവചനം. നടപ്പ് സാമ്ബത്തിക വര്‍ഷം ആദ്യപാദത്തില്‍ 8 ശതമാനം വളര്‍ച്ചയും, തുടര്‍ന്നുള്ള മൂന്ന് പാദങ്ങളില്‍ 6.5 ശതമാനം, 6 ശതമാനം, 6.5 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച കണക്കാക്കുന്നത്. അടിസ്ഥാനപണപ്പെരുപ്പം ക്രമേണ കുറയുന്ന സാഹചര്യത്തില്‍ സമ്ബത്ത് വ്യവസ്ഥയ്ക്ക് കൂടുതല്‍ മുന്നേറാൻ കഴിയുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ആഗോള തലത്തിലുള്ള പണപ്പെരുപ്പം 2023-ല്‍ 6.8 ശതമാനമായും, 2024-ല്‍ 5.2 ശതമാനമായും കുറയുമെന്നാണ് സൂചന.