ഇന്ത്യയിലെ നീളമേറിയ കടല്‍പ്പാലം, അടല്‍ സേതു ഇന്ന് മോദി തുറക്കും

January 12, 2024
32
Views

ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ എൻജിനീയറിംഗ് വി‌സ്‌മയമായി രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ‘അടല്‍ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.

മുംബയ്:ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ എൻജിനീയറിംഗ് വി‌സ്‌മയമായി രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ‘അടല്‍ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.

താനെ കടലിടുക്കിന് മീതേ മുംബയെയും നവി മുംബയെയും ബന്ധിപ്പിക്കുന്ന മുംബയ് ട്രാൻസ് ഹാര്‍ബര്‍ ലിങ്ക് (എം.ടി.എച്ച്‌. എല്‍) പാലത്തിന്റെ നീളം 22കിലോമീറ്ററാണ്. ലോകത്തെ നീളമേറിയ പാലങ്ങളില്‍ 12-ാം സ്ഥാനം. 27 മീറ്റര്‍ വീതിയില്‍ ആറുവരി പാതയാണ്. ചെലവ് 17,843 കോടി രൂപ.

മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കി.

2016ല്‍ മോദി തറക്കല്ലിട്ടു. കഴിഞ്ഞ മാസം പൂര്‍ത്തിയായി.

22 കിലോമീറ്ററില്‍ 16.5 കി.മീറ്ററും കടലിന് മീതേ

മുംബയ് – നവി മുംബയ് ദൂരം 20 മിനിട്ട് ( നിലവില്‍ ഒന്നര മണിക്കൂര്‍ )

സമുദ്ര നിരപ്പില്‍ നിന്ന് 15 മീറ്റര്‍ ഉയരം

അടിയിലൂടെ കപ്പലിന് പോകാം.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത

ദിവസം 75,000 വാഹനങ്ങള്‍ പോകും

ബൈക്കിനും ഓട്ടോയ്ക്കും ട്രാക്‌ടറിനും പ്രവേശനമില്ല.

പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത 40 കി.മീ.

അന്താരാഷ്ട്ര നിലവാരം, ആധുനിക സുരക്ഷ

ശക്തമായ കാറ്റിനെയും മിന്നലിനെയും പ്രതിരോധിക്കും

ദേശാടനക്കിളികളെ നിരീക്ഷിക്കാനുള്ള ഇടമാക്കും

കാറിന് 250 രൂപ ടോള്‍

സ്ഥിരം യാത്രക്കാര്‍ക്ക് ഇളവ്

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *