77-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം.
ന്യൂഡല്‍ഹി: 77-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി.
ഗാര്‍ഡ് ഓഫ് നല്‍കി ആദരിച്ച ശേഷമാണ് ദേശീയ പതാക ഉയര്‍ത്തിയത്. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മാര്‍ക് 3,ധ്രുവ് എന്നിവ തത്സമയം പുഷ്പ വൃഷ്ടി നടത്തി.
പത്താം തവണയാണ് മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. 2047 വരെയുള്ള രാജ്യത്തിന്‍റെ പുരോഗതിയില്‍ ഊന്നിയായിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗം.
മണിപ്പുര്‍ കലാപവും ഏക വ്യക്തി നിയമവും ഉയര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തി അദ്ദേഹം വേദി വിടുന്നതുവരെ നാലു തലങ്ങളില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്പോള്‍ സര്‍ക്കാര്‍ വിരുദ്ധ കൊടികളോ പ്ലക്കാര്‍ഡുകളോ മുദ്രാവാക്യം വിളികളോ ഉണ്ടായേക്കാമെന്നാണു റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്കു പ്രത്യേക പാസ് ഉള്ള വാഹനങ്ങളെ മാത്രമേ ചെങ്കോട്ട, രാഷ്ട്രപതി ഭവന്‍ മേഖലകളിലൂടെ അനുവദിക്കുകയുള്ളൂ.
ചെങ്കോട്ടയില്‍ ആഘോഷം നടക്കുന്ന സമയത്തും അതിനുമുന്പുമായി നഗരത്തില്‍ കര്‍ശന ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ ചെങ്കോട്ടയിലും ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളിലും നിയോഗിച്ചിട്ടുണ്ട്.
നഗരത്തിലെ പ്രധാന റോഡുകളിലും ചെങ്കോട്ടയ്ക്കു സമീപമുള്ള റോഡുകളിലും നാളെ രാവിലെ യാത്ര ഒഴിവാക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.