രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27, 254 പേര്‍ക്ക് കൊറോണ: 219 മരണം

September 13, 2021
113
Views

ന്യൂ ഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27, 254 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3.32 കോടിയായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 3.74 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

37,687 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി വര്‍ധിച്ചു. ഇതുവരെ 3.24 കോടി പേരാണ് കൊറോണയിൽ നിന്നും മുക്തി നേടിയിട്ടുള്ളത്. കഴിഞ്ഞ 80 ദിവസമായി രാജ്യത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) മൂന്ന് ശതമാനത്തില്‍ താഴെയാണ്.

219 മരണമാണ് കൊറോണ മൂലം ഞായറാഴ്ച സംഭവിച്ചത്. രാജ്യത്ത് ആകെ മരണ സംഖ്യ 4.42 ലക്ഷമാണ്. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 74.38 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 53.38 ലക്ഷം വാക്സിനും നല്‍കി.

അതേസമയം, രോഗ വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തില്‍ കേസുകളുടെ എണ്ണത്തിലും മരണ സംഖ്യയിലും കുറവ് രേഖപ്പെടുത്തി. 20,240 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 67 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംസ്ഥാനത്തെ ടിപിആര്‍ ആശങ്കയായി തുടരുകയാണ്.

Article Categories:
India · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *