രാജ്യത്ത് വീശിയടിച്ച് കോവിഡ് തരംഗം; പ്രതിദിന രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു

January 7, 2022
231
Views

ന്യൂ ഡെൽഹി: രാജ്യത്ത് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 1,17,100 കൊറോണ കേസുകൾ. പ്രതിദിന കൊറോണ രോഗികൾ പതിനായിരം പിന്നിട്ട് എട്ടു ദിവസത്തിനുള്ളിലാണ് എണ്ണത്തിലെ ഈ കുതിച്ചുചാട്ടം. ഒമിക്രോൺ ഉൾപ്പടെയുള്ള വകഭേദങ്ങളുടെ വ്യാപനമാണ് കൊറോണ തരംഗത്തിന് സമാനമായ നിലയിലേക്ക് രോഗികളുടെ എണ്ണം വർധിക്കാൻ 2. പത്ത് ദിവസത്തിനിടെ 2wqqqqq1w2w2wwwww1 എണ്ണത്തിൽ 35 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം 3000 കടന്നിട്ടുണ്ട്. 26 സംസ്ഥാനങ്ങളിലും ഒമിക്രോൺ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഓരോ ദിവസവും കൂടുതൽ പേരിലേക്ക് ഒമിക്രോൺ എത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 304 കൊറോണ മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴ് മാസത്തിന് ശേഷമാണ് രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3.52 കോടി പിന്നിട്ടു.

രാജ്യത്ത് കൊറോണ വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 36,265 പുതിയ കേസുകളാണ്. മുംബൈ നഗരത്തിൽ മാത്രം 20,181 കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ വ്യക്തമാക്കി.

തലസ്ഥാന നഗരമായ ഡെൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം 15000 കടന്നു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 15,097 രോഗികൾ മേയ് എട്ടിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ്. 41.5 ശതമാനത്തിൻറെ വർധനവാണിത് . പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമമാണ്. നിലവിൽ രാജ്യത്തെ മൊത്തം കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *