ഇൻസ്റ്റഗ്രാമിലെ വൈറൽ താരം കിലി പോളിനെ ആദരിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ.ഇൻസ്റ്റഗ്രാം റീലുകളിലൂടെ ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ആഫ്രിക്കയിലെ ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീമ പോളും. ഇന്ത്യൻ നയതന്ത്രജ്ഞൻ ബിനയ പ്രധാൻ കിലി പോളിനൊപ്പമുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു. ‘ഇന്ന്ഒരു വിശിഷ്ടഅതിഥി ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലെത്തിയിരുന്നു. ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ പ്രിയ താരമായ കിലി പോളായിരുന്നു അത്. നിരവധി ഇന്ത്യൻ സിനിമഗാനങ്ങൾക്ക് റീലുകൾ ചെയ്ത ഇന്ത്യയിലെ ദശലക്ഷകണക്കിന് പേരുടെ ഇഷ്ടം പിടിച്ചുപറ്റിയ വ്യക്തിയാണ് ‘ ഇതെന്നും ബിനയ പ്രധാൻ ചിത്രങ്ങൾ പങ്കിട്ട് ട്വിറ്ററിൽ കുറിച്ചു.
കിലി പോളിന് ടിക് ടോക്കിൽ 15 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. നീമ പോളിന് ഒരു ലക്ഷത്തി എഴുപത്തിയൊൻപതിനായിരം ഫോളോവേഴ്സുമുണ്ട്.ഇൻസ്റ്റഗ്രാമിൽ കിലിക്ക് 2.2 മില്യൻ ഫോളോവേഴ്സ് ഉണ്ട്. പ്രശസ്തമായ നിരവധി ഹിന്ദി ഗാനങ്ങളുടെ നൃത്തവീഡിയോയോയും ലിപ് സിങ് വീഡിയോയും കിലിയും സഹോദരി നീലിമയും ചെയ്തിട്ടുണ്ട്. ഷേർഷ എന്ന സിനിമയിലെ ‘കെ രാതാം ലംബിയാം ലംബിയാം’ എന്ന ഗാനത്തിന്റെ റീൽ വെറും അഞ്ച് ദിവസത്തിനുള്ളിൽ 10 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. തുടർന്ന് പുഷ്പയിലെ ഗാനത്തിനും ഇവർ ചുവടു വെച്ചു.
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കിലിയും നീമയും ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച വീഡിയോയും നിമിഷങ്ങൾക്കകമാണ് വൈറലായത്. അടുത്തിടെ നടൻ വിജയ് നായകനായ നായകനായ ബീറ്റ്സിലെ അറബി കുത്ത് ഗാനത്തിനും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞോടിയ ‘കച്ച ബദാം’ ഗാനത്തിനും രണ്ടുപേരും ചുടവ് വെച്ചിട്ടുണ്ട്. എല്ലാ വീഡിയോയും നിമിഷങ്ങൾക്കകം വൈറലാകാറുണ്ട്.
പരമ്പരാഗത മസായി വേഷത്തിലെത്തുന്ന സഹോദരങ്ങൾ തികച്ചും സാധാരണ രീതിയിലാണ് എല്ലാ വീഡിയോകളും ചെയ്യാറുള്ളത്. സിനിമ ഗാനങ്ങളുടെ ലിപ് സിങ്ക് ചെയ്യുമ്പോൾ ഒരുപാട് മുന്നൊരുക്കങ്ങൾ ചെയ്യാറുണ്ട്. ഒരു പാട്ട് മുഴുവൻ പഠിക്കാൻ ഏകദേശം രണ്ടോ മൂന്നോ ദിവസമെടുക്കും. ആദ്യം അവർ യൂട്യൂബിൽ പോയി വരികൾ പഠിക്കുന്നു. തുടർന്ന് ആ വാക്കുകൾ എങ്ങനെ ഉച്ചരിക്കുമെന്ന് ഗൂഗിൾ ചെയ്യുന്നു. പിന്നീട് അവർ അതിന്റെ ഇംഗ്ലീഷ് അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നു. അങ്ങനെയാണ് അവർ പാട്ടുകൾക്ക് ഒപ്പിച്ച് ചുണ്ടനക്കാൻ പഠിക്കുന്നത്.
ഒരുപാട് ഹിന്ദി സിനിമകൾ കണ്ടാണ് താൻ വളർന്നതെന്ന് കിലി പറയുന്നു. സൽമാൻ ഖാനാണ് കിലിയുടെ ഇഷ്ടതാരം, അതേസമയം ഹൃത്വിക് റോഷനെയും, മാധുരി ദീക്ഷിതിനെയുമാണ് സഹോദരിയ്ക്ക് ഇഷ്ടം.