ഇന്‍ഡൊനീഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

December 14, 2021
143
Views

ജക്കാർത്ത: ഇൻഡൊനീഷ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൗമെരേ പട്ടണത്തിന് 100 കിലോമീറ്റർ വടക്ക് ഫ്ളോറസ് കടലിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രാദേശക സമയം പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ചലനം അനുഭവപ്പെട്ടത്.

1000 കിലോമീറ്റർ ദൂരം വരെ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആളപായമോ മറ്റ് നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *