60 ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ

January 28, 2022
145
Views

തിരു‍വ‍നന്തപുരം∙ സംസ്ഥാനത്തു വ‍നം വകുപ്പിന്റെ 60 ഇക്കോ ടൂറിസം സെന്ററുകളിൽ എത്തുന്ന സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് ഈ നടപടി. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ സഹകരണത്തോടെ ഒരു വർഷത്തേക്കാണു പദ്ധതി. ഒരാൾക്ക് 225 രൂപ നിരക്കിൽ വ‍നം വകുപ്പ് ഒരു വർഷത്തേക്ക് ഒടുക്കും.

ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വച്ച് അപകടമുണ്ടായി മരണം സംഭവിച്ചാൽ 5 ലക്ഷം രൂപയും അംഗവൈകല്യം ഉണ്ടായാൽ 2.5 ലക്ഷം രൂപയും സഹായം ലഭിക്കും.

∙ ടിക്കറ്റെടുത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്കു മാത്രമാണു പരിരക്ഷ. വസ്തുവകകളുടെ നഷ്ടത്തിനു പരിരക്ഷ ഇല്ല. ഇ‍ന്ത്യൻ പൗരൻമാർക്കു മാത്രമാണു പരിരക്ഷ ലഭിക്കുക.

∙ ഒരു വർഷം പരമാവധി 50 പേർക്കു മാത്രമാണ് ആനുകൂല്യം. രണ്ടരക്കോടി രൂപയാണ് നഷ്ടപരിഹാരമായി ഒരു വർഷം നൽകുക. പ്രീമിയം തുകയായി 2,06,500 രൂപ(ജിഎസ്ടി ഉൾപ്പെടെ) സംസ്ഥാന വ‍ന വികസന ഏജൻസി അടച്ചു.

∙ തേക്കടി, ഇരവികുളം ദേശീയോദ്യാനം, പെരിയാർ–പറമ്പിക്കുളം ടൈഗർ റിസർ‍വുകൾ, ചിന്നാർ, നെയ്യാർ, പൊൻമുടി, പാലരുവി, സൈലന്റ് വാലി, തെ‍ൻമല, കോന്നി ആനത്താവളം, തൊമ്മൻകുത്ത് തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണു പദ്ധതി നടപ്പാക്കുന്നത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *