ഐഫോണുകളുടെ ആഡംബര എഡിഷനുകള്‍ അവതരിപ്പിക്കുന്ന കമ്ബനിയായ കാവിയാര്‍ ഐഫോണ്‍ 15 പ്രോയും ഐഫോണ്‍ 15 പ്രോ മാക്‌സും പുറത്തിറക്കി.
ന്യൂഡല്‍ഹി: ഐഫോണുകളുടെ ആഡംബര എഡിഷനുകള്‍ അവതരിപ്പിക്കുന്ന കമ്ബനിയായ കാവിയാര്‍ ഐഫോണ്‍ 15 പ്രോയും ഐഫോണ്‍ 15 പ്രോ മാക്‌സും പുറത്തിറക്കി.
ആറക്ക വില വരുന്ന ഈ മോഡലുകള്‍ അഞ്ച് വേരിയന്റുകളിലാണ്‌അവതരിപ്പിച്ചത്. അള്‍ട്രാ ഗോള്‍ഡ്, ടൈറ്റന്‍ ബ്ലാക്, അള്‍ട്രാ ബ്ലാക്, സ്റ്റാറി നൈറ്റ്, ഡാര്‍ക് റെഡ് എന്നി കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുക.
ശ്രേണിയുടെ തുടക്ക വില 6,09,883 ആണ്. ഐഫോണ്‍ 15 പ്രോ/ പ്രോ മാക്‌സ് ഡാര്‍ക്ക് റെഡിനാണ് ഈ വില. ഐഫോണ്‍ 15 പ്രോ അള്‍ട്രാ ഗോള്‍ഡിന് 7,38,673 രൂപയാണ് വില വരിക. ഇതിനു പിന്നിലുളള ആപ്പിള്‍ ലോഗോ 24കെ സ്വര്‍ണ്ണത്തിലാണ് തീര്‍ത്തിരിക്കുന്നത്. പ്രോ മാക്സ് അള്‍ട്രാ ഗോള്‍ഡിനാണെങ്കില്‍ 8,03,483 രൂപ നല്‍കേണ്ടി വരും.
ഇവയുടെ പ്രതലത്തില്‍സ്വന്തം പേരോ മറ്റു കാര്യങ്ങള്‍ എന്തെങ്കിലുമോ കോറിവയ്ക്കണമെങ്കില്‍ അതും ചെയ്യാം. മെറ്റീരിയലിലും ചെറിയ മാറ്റങ്ങള്‍ വരുത്തി തരും. സ്റ്റാറി നൈറ്റ്, ഡാര്‍ക് റെഡ് എഡിഷനുകള്‍ക്കാണ് ഏറ്റവും വിലക്കുറവ് ഏകദേശം 6,09,883 രൂപ മുതല്‍ വില തുടങ്ങുന്നത്. ടൈറ്റന്‍ ബ്ലാക്കിന്‌ഏകദേശം 6,15,699 രൂപ. ഐഫോണ്‍ 15 പ്രോ മോഡലുകള്‍ ഏവിയേഷന്‍ ടൈറ്റാനിയം ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
6.7 ഇഞ്ച് വരെ പ്രോ മോഷന്‍ സൂപ്പര്‍ റെറ്റിന XDR OLED ഡിസ്പ്ലേ, Apple A17 Pro Bionic SoC, 8GB റാം, 1TB വരെ സ്റ്റോറേജ്, 48MP ട്രിപ്പിള്‍ റിയര്‍ ക്യാമറകള്‍, 12MP TrueDepth ഫ്രണ്ട് ക്യാമറ, USB-C പോര്‍ട്ട് എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍.