ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണ ശാലയുടെ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തിവെച്ചു.
ചെന്നൈ: ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണ ശാലയുടെ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തിവെച്ചു. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും കാരണമാണിത്.
ചൊവ്വാഴ്ചയിലെ ആദ്യ ഷിഫ്റ്റ് നിര്‍ത്തിവെച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രണ്ടാമത്തെ ഷിഫ്റ്റ് പ്രവര്‍ത്തിച്ചേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈ നഗരത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ക്കിടയാക്കിയ മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച കരതൊട്ടു.
പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ആപ്പിള്‍ ഐഫോണിന്റെ കരാര്‍നിര്‍മാണ കമ്ബനികളായ ഫോക്സ്കോണിന്റെയും പെഗട്രോണിന്റേയും ചെന്നൈയിലെ നിര്‍മാണ ശാലയിലെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.