ഗസ്സയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ 48 ഇസ്രായേല്‍ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് സൈനിക വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദ അവകാശപ്പെട്ടു.
ഗസ്സ: ഗസ്സയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ 48 ഇസ്രായേല്‍ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് സൈനിക വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദ അവകാശപ്പെട്ടു.
ഇസ്രായേലിന്റെ 35 സൈനിക വാഹനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ ഹമാസ് പോരാളികള്‍ തകര്‍ത്തതായും ഡസൻ കണക്കിന് ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം ടെലഗ്രാമിലൂടെ അറിയിച്ചു. രണ്ടു ദിവസത്തിനിടെ 15 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഗസ്സയില്‍ ഹമാസ് കൊലപ്പെടുത്തുന്ന സൈനികരുടെ യഥാര്‍ഥ കണക്ക് ഇപ്പോഴും ഇസ്രായേല്‍ പുറത്തുവിടുന്നില്ലെന്ന് ഗസ്സ മീഡിയ ഓഫിസ് ഡയറക്ടര്‍ ഇസ്മായില്‍ അല്‍സവാബ്ത ആരോപിച്ചു. കൊല്ലപ്പെടുന്ന സൈനികരില്‍ 10 ശതമാനം പേരുടെ പേരുവിവരങ്ങളും കണക്കുകളും മാത്രമേ ഇസ്രായേല്‍ വെളിപ്പെടുത്തുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ‘യുദ്ധം അവസാനിക്കുമ്ബോള്‍ ഗസ്സയില്‍ കൊല്ലപ്പെടുന്ന ജനറല്‍മാരും ഓഫിസര്‍മാരും അടക്കമുള്ള സൈനികരുടെ എണ്ണം 5,000 കവിയും. അധിനിവേശകര്‍ അവരുടെ യഥാര്‍ഥ നഷ്ടം മറച്ചുവെക്കുകയും മരിച്ചവരില്‍ 10 ശതമാനത്തെ മാത്രം വെളിപ്പെടുത്തുകയും ചെയ്യുന്നു’ -അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
അതിനിടെ ക്രിസ്മസ് രാവില്‍ അല്‍ മഗാസി അഭയാര്‍ഥി ക്യാമ്ബില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 70 പേരാണ് കൊല്ലപ്പെട്ടത്. പലായനം ചെയ്യുന്നവര്‍ക്കായി ഇസ്രായേല്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ച ക്യാമ്ബിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ഇവിടം സുരക്ഷിതമെന്ന് വിശ്വസിച്ച് അഭയംതേടിയ ആയിരങ്ങള്‍ക്ക് മേലായിരുന്നു ആക്രമണം. ഖാൻ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 28 പേരും കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 20,000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.