2035-ല്‍ ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040-ഓടെ ആദ്യത്തെ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കാനും ഐ.എസ്.ആര്‍.ഒക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം.
ന്യൂഡല്‍ഹി: 2035-ല്‍ ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040-ഓടെ ആദ്യത്തെ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കാനും ഐ.എസ്.ആര്‍.ഒക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം.
ഗഗൻയാൻ ദൗത്യത്തിെൻറ പുരോഗതി വിലയിരുത്താനും ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഐ.എസ്.ആര്‍.ഒക്ക് പുതിയ നിര്‍ദേശം നല്‍കിയത്.
ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഐ.എസ്.ആര്‍.ഒ തയ്യാറാക്കുന്ന രൂപരേഖയില്‍ ചന്ദ്രയാൻ ദൗത്യത്തിെൻറ അടുത്ത സീരീസ്, പുതിയ ലോഞ്ച് പാഡിെൻറ നിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. 20 ഓളം പ്രധാന പരീക്ഷണങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഗഗൻയാൻ ദൗത്യം വിജയിച്ചാല്‍, അമേരിക്കക്കും റഷ്യക്കും ചൈനക്കും പിന്നാലെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ആരും സ്‌പര്‍ശിച്ചിട്ടില്ലാത്ത ചന്ദ്രെൻറ ദക്ഷിണധ്രുവത്തില്‍ തൊട്ട് ചന്ദ്രയാൻ ചരിത്രമെഴുതിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചം വന്നത്. ദൗത്യം വിജയിച്ചതിന് പിന്നാലെ സൂര്യനെക്കുറിച്ച് പഠിക്കാൻ റോക്കറ്റ് വിക്ഷേപിച്ചിരുന്നു.
ബഹിരാകാശ വകുപ്പ് ഗഗൻയാൻ മിഷെൻറ സമഗ്രമായ അവലോകനമാണ് യോഗത്തില്‍ അവതരിപ്പിച്ചത്. ഇതുവരെ വികസിപ്പിച്ചെടുത്ത മനുഷ്യ-റേറ്റഡ് ലോഞ്ച് വെഹിക്കിളുകള്‍, സിസ്റ്റം യോഗ്യത തുടങ്ങിയ വിവിധ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ. ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിളിെൻറ മൂന്ന് അണ്‍ക്രൂഡ് ദൗത്യങ്ങള്‍ ഉള്‍പ്പെടെ 20 പ്രധാന പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ്.
ഇന്ത്യയുടെ കഴിവുകളില്‍ പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗഗൻയാൻ ദൗത്യം 2022-ല്‍ വിക്ഷേപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നിരുന്നാലും, കോവിഡ് മഹാമാരിയും ദൗത്യത്തിെൻറ സങ്കീര്‍ണതയും കാലതാമസത്തിന് കാരണമായി, ആദ്യ മനുഷ്യ ബഹിരാകാശ യാത്ര രണ്ടാമത്തേതില്‍ നടക്കുമെന്ന് പ്രതീക്ഷയാണിപ്പോഴുള്ളത്. ചെയര്‍മാൻ സോമനാഥിനെ പുറമെ, പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി പി.കെ. മിശ്ര തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.