മുംബൈ: ബഹിരാകാശ രംഗത്തെ നാഴികക്കല്ലായ ചന്ദ്രയാൻ-3ന്റെ വിജയത്തെ അഭിനന്ദിച്ച് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍.
മറ്റൊരു രാജ്യവും ചെയ്യാത്ത കാര്യമാണ് ഇന്ത്യ ചെയ്തതെന്നും, ഈ നേട്ടത്തിന് ഇന്ത്യ എല്ലാ വിധത്തിലുള്ള അഭിനന്ദനങ്ങളും അര്‍ഹിക്കുന്നുവെന്നും ബില്‍ നെല്‍സണ്‍ പറഞ്ഞു. ” ഇന്ത്യയെ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ആദ്യ രാജ്യമായി ഇന്ത്യ മാറി. ഒരു കൊമേഴ്ഷ്യല്‍ ലാൻഡര്‍ അടുത്ത വര്‍ഷം അതേ സ്ഥലത്ത് ഇറങ്ങാൻ തയ്യാറെടുക്കുന്നുണ്ട്.
എന്നാല്‍ ആദ്യത്തെ സ്ഥാനം ഇന്ത്യ സ്വന്തമാക്കി. ചിലര്‍ അതിനായി ശ്രമിച്ചു, മറ്റ് ചിലരാകട്ടെ പരാജയപ്പെട്ടു. ഈ നേട്ടം വളരെ പ്രധാനപ്പെട്ടതാണ്. അതിന് ഇന്ത്യ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നുവെന്നും” ബില്‍ നെല്‍സണ്‍ പറയുന്നു.