സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം ;അവസാന തീയതി ജൂണ്‍ 29

June 8, 2024
44
Views

സംസ്ഥാനത്തെ 104 സർക്കാർ ഐ.ടി.ഐകളിലായി 72 ഏകവത്സര, ദ്വിവത്സര, ആറ് മാസ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 29 വരെ അപേക്ഷിക്കാം.

ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള പ്രോസ്‌പെക്ടസും മാർഗനിർദേശങ്ങളും വകുപ്പ് വെബ്സൈറ്റിലും (https://det.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ട പോർട്ടലിലും ലഭ്യമാണ്. വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച്‌ ആ പോർട്ടലില്‍ത്തന്നെ ഓണ്‍ലൈൻ വഴി 100 രൂപ ഫീസടച്ച്‌ സംസ്ഥാനത്തെ ഏത് ഐ.ടി.ഐ കളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.

അപേക്ഷ നല്‍കിയ ശേഷം നിശ്ചിത തീയതിയില്‍ ഓരോ ഐ.ടി.ഐയുടെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, പ്രവശന തീയതി എന്നിവ പരിശോധിച്ച്‌ വിവിധ ഐ.ടി.ഐകളിലേക്കുള്ള പ്രവേശന സാധ്യത വിലയിരുത്താം. റാങ്ക് ലിസ്റ്റുകള്‍ ഐ.ടി.ഐ കളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷൻ വരെയുള്ള വിവരങ്ങള്‍ എസ്.എം.എസ് മുഖേനയും ലഭിക്കും. പ്രവേശനത്തിന് അർഹത നേടുന്നവർ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി അഡ്മിഷൻ ഫീസ് അടച്ച്‌ പ്രവേശനം ഉറപ്പാക്കണം. സംസ്ഥാനത്ത് മുഴുവൻ ഒരേ സമയത്ത് പ്രവേശനം നടക്കുന്നതിനാല്‍ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങള്‍ വിദ്യാർഥികള്‍ സ്വയം തിരഞ്ഞെടുക്കേണ്ടതാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *