‘മണിയുടെ മരണത്തെ തുടര്‍ന്ന് അനുഭവിക്കേണ്ടി വന്നത് കൊടിയ മാനസിക പീഡനം’- തുറന്നു പറഞ്ഞ് ജാഫര്‍ ഇടുക്കി

October 16, 2021
175
Views

കൊച്ചി : മിമിക്രി വേദിയിലൂടെ മിനിസ്ക്രീനിലെത്തി അവിടുന്ന് സിനിമാലോകത്തിലേക്ക് എത്തിയ നടനാണ് ജാഫര്‍ ഇടുക്കി. ഹാസ്യ നടനെന്ന ലേബലില്‍ നിന്നു കൊണ്ട് തന്നെ തനിക്ക് പക്വതയുള്ള വേഷങ്ങളും ചെയ്യാന്‍ സാധിക്കും എന്ന് തെളിയിച്ച നടനാണ് അദ്ദേഹം. കലാഭവന്‍ മണിയുടെ അടുത്ത സുഹൃത്തായ ജാഫറിന് മണിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താന്‍ നേരിടേണ്ടി വന്ന ആരോപണങ്ങളെ കുറിച്ചും അനുഭവിക്കേണ്ടി വന്ന മാനസിക സമ്മര്‍ദ്ദത്തെ കുറിച്ചും പറയുകയാണ് ജാഫര്‍ ഇടുക്കി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

‘മണിയെ തങ്ങള്‍ സുഹൃത്തുക്കളെല്ലാവരും കൂടി കുടിപ്പിച്ചു കൊന്നുവെന്നാണ് കേസ് എന്നാണ് പൊതുജനം വിചാരിച്ചിരുന്നത്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മണിയുടെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ പാവപ്പെട്ടവരാണ്. മണി സിനിമയില്‍ വന്നപ്പോഴാണ് കാശൊക്കെ ആയത്. ബാക്കി എല്ലാവരും കൂലിപ്പണിക്കാരും സാമ്ബത്തികമായി വളരെ താഴെ നില്‍ക്കുന്നവരുമാണ്. പാടി എന്നു പറയുന്ന സ്ഥലത്ത് തലേദിവസങ്ങളില്‍ കുറെ ആളുകള്‍ വന്നു പോയി. വന്നവര്‍ നല്ലതു ചെയ്യാന്‍ വന്നതാണോ മോശം ചെയ്യാന്‍ വന്നതാണോ, ഇവനൊക്കെ എവിടുന്ന് വന്നു കയറിയതാണെന്ന ചിന്താഗതി അവര്‍ക്കു വന്നതില്‍ തെറ്റ് പറയാനൊക്കില്ല’- അദ്ദേഹം പറഞ്ഞു.

‘മണിയുടെ അവിടെ എന്നും ആളും ബഹളവും ആണ്. വളര്‍ന്നു വരുന്ന കലാകാരന്മാരെ കൊല്ലാന്‍ നടക്കുന്നവമ്മാരും ഉണ്ടാവും എന്ന രീതിയിലായി ആളുകളുടെ സംസാരം. അവരുടെ ഈ പറച്ചില്‍ നമ്മളെ മാത്രമല്ല നമ്മുടെ കുടുംബത്തെ കൂടി കുഴപ്പത്തിലാക്കുമോയെന്ന് ഭയന്നിരുന്നു. അങ്ങനെയുള്ള കഥകളാണ് പുറത്തു വന്നു കൊണ്ടിരുന്നത്. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു പോയ നാളുകളായിരുന്നു. കഥകള്‍ ഉണ്ടാക്കുന്നവര്‍ക്ക് നമ്മുടെയോ നമ്മുടെ കുടുംബത്തിന്റെയോ സങ്കടം കാണേണ്ട കാര്യമില്ല. സത്യമല്ലാത്ത ഓരോ വാര്‍ത്ത വരുമ്ബോളും പൊള്ളി നീറുകയായിരുന്നു. ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന വാക്കുകളില്‍ വിവരിക്കാനാവില്ല. ഇതിനിടയില്‍ മണിയുടെ ആള്‍ക്കാരുടെ ഭീഷണി വേറേ. ഭീഷണിപ്പെടുത്തിയെങ്കിലും അവരാരും നമ്മളെ ഉപദ്രവിച്ചില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *