പ്രത്യേക പദവി റദ്ദാക്കിയശേഷം ജമ്മുകശ്മീര്‍ ശാന്തമായെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തില്‍ കഴമ്ബില്ലെന്ന് തെളിയിച്ച് ഭീകരാക്രമണങ്ങള് തുടര്‍ക്കഥയായി.
വെള്ളിയാഴ്ച രജൗരിയിലെ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.
ന്യൂഡല്‍ഹി
പ്രത്യേക പദവി റദ്ദാക്കിയശേഷം ജമ്മുകശ്മീര്‍ ശാന്തമായെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തില്‍ കഴമ്ബില്ലെന്ന് തെളിയിച്ച് ഭീകരാക്രമണങ്ങള് തുടര്‍ക്കഥയായി.
വെള്ളിയാഴ്ച രജൗരിയിലെ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ഏപ്രില്‍ 20ന് പൂഞ്ചിലും അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. ഇതിനു പിന്നിലെ ഭീകരരെ പിടികൂടാനുള്ള സൈനിക നീക്കത്തിനിടെയാണ് രജൗരിയിലെ വനമേഖലയില്‍ വെള്ളിയാഴ്ച ഏറ്റുമുട്ടലുണ്ടായത്.
കശ്മീരിനെ തഴഞ്ഞ് ജമ്മുവിനെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയമാണ് സാഹചര്യം കൂടുതല്‍ വഷളാക്കുന്നത്. ഇതോടെ കശ്മീര്‍ താഴ്വരയില്‍നിന്ന് ഭീകരര്‍ ജമ്മുമേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 22 മുതല്‍ 24 വരെ ശ്രീനഗറില്‍ നടക്കുന്ന ജി 20 വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലും ഭീകരാക്രമണ ഭീഷണിയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ വിവാദമായ മണ്ഡല പുനര്‍നിര്‍ണയ നടപടി ജമ്മുകശ്മീരിനെ ആഴത്തില്‍ അസ്വസ്ഥമാക്കി. ഈ സാഹചര്യത്തില്‍, ഭീകരാക്രമണത്തെ ‘ഒറ്റപ്പെട്ട സംഭവം’ മാത്രമായി ചിത്രീകരിച്ച് ലഘൂകരിക്കാനുള്ള നീക്കം ഗുണമാകില്ലെന്ന് സുരക്ഷാവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. സെപ്തംബറില്‍ രാജ്യത്ത് ജി 20 ഉച്ചകോടി നടക്കാനിരിക്കെ ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യം നിയന്ത്രണവിധേയമാക്കുക മോദിസര്‍ക്കാരിന് വെല്ലുവിളിയാകും.
തിരിച്ചടിച്ച് സൈന്യം; 2 ഭീകരരെ വധിച്ചു
രജൗരി ഭീകരാക്രമണ പശ്ചാത്തലത്തില്‍ സൈന്യം തിരിച്ചടി ശക്തമാക്കി. വിവിധ ഏറ്റുമുട്ടലുകളില്‍ രണ്ട് ഭീകരരെ വധിച്ചു. രജൗരി കന്ദി വനമേഖലയിലെ ഏറ്റുമുട്ടലില്‍ ഭീകരരന് കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. രാവിലെ ഏഴിനു തുടങ്ങിയ ഏറ്റുമുട്ടല്‍ രാത്രിവൈകിയും തുടര്ന്നു.
ബാരാമുള്ളയിലെ കര്‍ഹാമ കുന്‍സര്‍ ഏരിയയിലെ ഏറ്റുമുട്ടലില് ലഷ്കര്‍ ഭീകരനായ ആബിദ് അഹമ്മദ് വാനി കൊല്ലപ്പെട്ടു. കുല്‍ഗാം സ്വദേശിയാണ്. സുരക്ഷാസേന പ്രദേശം വളഞ്ഞപ്പോള്‍ ഭീകരരാണ് ആദ്യം വെടിയുതിര്ത്തതെന്ന് പൊലീസ് ദേശാഭിമാനിയോട് പറഞ്ഞു. രജൗരി സൈനിക കേന്ദ്രത്തിലെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതി വിലയിരുത്തി. 10 വര്‍ഷംമുമ്ബ് കേന്ദ്രം ഭീകര രഹിത ജില്ലകളായി പ്രഖ്യാപിച്ച രജൗരി, പൂഞ്ച് എന്നിവിടങ്ങളില്‍ 2021 ഒക്ടോബര്‍ മുതല്‍ 26 സൈനികര്‍ ഉള്‍പ്പെടെ 35 പേരാണ് കൊല്ലപ്പെട്ടത്.