ന്യൂഡല്‍ഹി: ഷാരൂഖ് ഖാന്റെ ജവാനെ പ്രശംസിച്ച് ബിജെപി. കോണ്‍ഗ്രസ് കാലത്തെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിന് ഷാരൂഖ് ഖാന് നന്ദി പറഞ്ഞിരിക്കുകയാണ് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ.
യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ അഴിമതി നിറഞ്ഞതും, നയങ്ങളിലെ വീഴ്ച്ചകളുമാണ് ജവാന്‍ തുറന്നുകാണിച്ചതെന്ന് ഭാട്ടിയ പറഞ്ഞു. 2004 മുതല്‍ 2014 വരെ അങ്ങേയറ്റത്തെ മോശം ഭരണമായിരുന്നു.അത് ജവാനിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കപ്പെട്ടിരിക്കുകയാണെന്നും ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ഭാട്ടിയ കുറിച്ചു.
യുപിഎ സര്‍ക്കാര്‍ ദുരന്ത സമാനമായ കാലത്തെ കുറിച്ച് ജനങ്ങള ചിത്രം ഓര്‍മിപ്പിക്കുന്നുണ്ടെന്നും ഭാട്ടിയ പറഞ്ഞു. നിരവധി അഴിമതികളാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, 2ജി, കല്‍ക്കരി ഖനന അഴിമതി, എന്നിവയെല്ലാം 2009 മുതല്‍ 2014 വരെയുണ്ടായിരുന്ന യുപിഎ രണ്ടാം സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ചതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഏറ്റവും ക്ലീനായിട്ടുള്ള ഭരണമാണ് നടക്കുന്നത്. കഴിഞ്ഞ ഒന്‍പതര വര്‍ഷമായി യാതൊരു അഴിമതിയും കേന്ദ്ര സര്‍ക്കാരില്‍ നടക്കുന്നില്ലെന്ന് ഭാട്ടിയ ചൂണ്ടിക്കാണിച്ചു.
ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ പറയുന്ന പ്രസിദ്ധമായ സംഭാഷണവും ഭാട്ടിയ എടുത്ത് പറഞ്ഞു. ഞങ്ങള്‍ സൈനികരാണ്. ഈ രാജ്യത്തിന് വേണ്ടി ആയിരം തവണ ജീവന്‍ നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ നിന്നെ പോലെ രാജ്യത്തെ വിറ്റുതുലയ്ക്കുന്നവര്‍ക്കായി ഒരിക്കല്‍ പോലും അത് ചെയ്യില്ലെന്നുമായിരുന്നു ഷാരൂഖിന്റെ ഡയലോഗ്. ഇത് ഗാന്ധി കുടുംബത്തിന് അനുയോജ്യമാണെന്നും ഭാട്ടിയ കുറിച്ചു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 1.6 ലക്ഷം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ താങ്ങുവില സമ്ബ്രദായം കൊണ്ടുവന്നു. അതിലൂടെ 2.55 ലക്ഷം കോടി രൂപ പതിനൊന്ന് കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട നിക്ഷേപിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി കര്‍ഷകര്‍ക്ക് ഏറ്റവും സൗകര്യപ്രദമായി മാറി. കോണ്‍ഗ്രസ് വായ്പയെടുത്ത് മുങ്ങുന്നവര്‍ക്കാണ് സഹായം നല്‍കിയത്.
പിടിക്കിട്ടാപ്പുള്ളി വിജയ് മല്യ കൂടുതല്‍ വായ്പ അനുവദിച്ചതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നന്ദി പറഞ്ഞിരുന്നു. മുമ്ബെടുത്ത വായ്പകള്‍ പോലും തിരിച്ചടക്കാത്ത സമയത്താണ് കൂടുതല്‍ വായ്പ അടച്ചത്. നന്ദി ഷാരൂഖ് ഖാന്‍, ഈ വിഷയങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ പരിഹരിക്കപ്പെട്ടുവെന്നും ഭാട്ടിയ പറഞ്ഞു. അതേസമയം ജവാന്‍ ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായി മാറുമെന്നാണ് സൂചന.
ചിത്രത്തില്‍ കര്‍ഷക ആത്മഹത്യ, അഴിമതി, സര്‍ക്കാരിന്റെ വീഴ്ച്ചകള്‍, ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ ആശുപത്രിയില്‍ മരിക്കുന്നത്, സൈനിക തലത്തിലെ അഴിമതികള്‍, അപകടകരമായ ഫാക്ടറി നിര്‍മാണം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാരോട് ഏറ്റവും യുക്തിസഹജമായി വോട്ട് രേഖപ്പെടുത്തണമെന്നും ചിത്രത്തില്‍ ഷാരൂഖിന്റെ കഥാപാത്രം ആവശ്യപ്പെടുന്നുണ്ട്. ഷാരൂഖ് സിനിമകളില്‍ രാഷ്ട്രീയം കൃത്യമായി പറയുന്ന ചിത്രമായി മാറിയിരിക്കുകയാണ് ജവാന്‍. പഠാന്റെ കളക്ഷന്‍ ചിത്രം മറികടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്