ജെറ്റ് എയര്‍വെയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 538 കോടി രൂപയുടെ സാമ്ബത്തിക തിരിമറി നടത്തിയ കേസില്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ സിബിഐ അന്വേഷിച്ചിരുന്ന കേസില്‍ ഇഡിയും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
മുംബൈയിലെ ഇഡി ഓഫീസില്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമാണ് ഗോയലിനെ കസ്റ്റഡിയിലെടുത്തത്.
കാനറ ബാങ്കില്‍ 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ജെറ്റ് എയര്‍വേയ്‌സ്, ഗോയല്‍, ഭാര്യ അനിത, ചില മുൻ കമ്ബനി എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ക്കെതിരെ സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷണത്തിനു ശേഷം എഫ്‌ഐആര്‍ ഇട്ടിരുന്നു. കാനറ ബാങ്കിന്റെ പരാതിയിലായിരുന്നു അന്വേഷണം.