രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരേ അസമില്‍ വീണ്ടും ആക്രമണം

January 21, 2024
38
Views

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരേ അസമില്‍ വീണ്ടും ആക്രമണം.

ഗുവാഹത്തി | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരേ അസമില്‍ വീണ്ടും ആക്രമണം.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ വാഹനത്തിന്റ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.ജയറാം രമേഷിന്റെ വാഹനം കടന്നുപോകുമ്ബോള്‍ ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുകയും വാഹനത്തിലൊട്ടിച്ചിരുന്ന സ്റ്റിക്കറുകള്‍ കീറിക്കളഞ്ഞെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ യാത്രക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ അസം മുഖ്യമന്ത്രിയെന്നു ജയറാം രമേശ് പറഞ്ഞു. എത്ര ഭയപ്പെടുത്തിയാലും പിന്നോട്ടില്ലെന്നും യാത്രയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന ബസ്സിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരവേല്‍പ്പു നല്‍കവേ, കാവിക്കൊടിയുമായി എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിനു ശ്രമിച്ചു. ബസ്സില്‍ നിന്നു ഏവരേയും അഭിവാദ്യം ചെയ്തുകൊണ്ടു രാഹുല്‍ മുന്നോട്ടുപോയി. സംഘര്‍ഷ സ്ഥലത്ത് ഇറങ്ങാനും രാഹുല്‍ ഗാന്ധി തയ്യാറായി.

അരുണാചല്‍പ്രദേശില്‍ നിന്നാണ് അസമിലേക്ക് ഭാരത് ജോഡോ ന്യായ യാത്ര പ്രവേശിച്ചത്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയായിരുന്നു കല്ലേറുണ്ടായത്. യാത്ര അഞ്ചു ദിവസം കൂടി അസമില്‍ പര്യടനം നടത്തും. യാത്രക്കു അസമിലെ ഗുവാഹട്ടിയിലേക്കു പ്രവേശിക്കാന്‍ സര്‍ക്കര്‍ അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *