ജോസ് കെ മാണി കേരള കോണ്‍ഗ്രസ് എം രാജ്യസഭ സ്ഥാനാര്‍ത്ഥി

June 11, 2024
7
Views

കോട്ടയം: ജോസ് കെ മാണി കേരള കോണ്‍ഗ്രസ് എമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി.സി.പി.എം എടുത്ത തീരുമാനത്തില്‍ സംതൃപ്തിയെന്ന് മന്ത്രി റോഷിന്‍ അഗസ്റ്റിന്‍ പറഞ്ഞു.

ഘടകക്ഷികളുടെ ആവശ്യത്തിന് വഴങ്ങിയാണ് സി.പി.എം സിപിഐയ്‌ക്കും കേരള കോണ്‍ഗ്രസ് എമ്മിനും രാജ്യസഭാ സീറ്റ് നല്‍കിയത്.

പി.പി സുനീറാണ് സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാർഥി. സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയാണ് പി.പി സുനീർ. വലിയ ചുമതലയാണ് നിർവഹിക്കേണ്ടതെന്നും എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുമെന്നും സുനീർ പറഞ്ഞു. സുപ്രിംകോടതി അഭിഭാഷകനായ ഹാരിസ് ബീരാനാണ് മുസ്‍ലിം ലീഗിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി.

സീറ്റ് വേണമെന്ന ആര്‍.ജെ.ഡിയുടെ ആവശ്യം സി.പി.എം തള്ളി. അതേസമയം, ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജൻ പറഞ്ഞു. ഘടകകക്ഷികള്‍ നല്ലത് പോലെ സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. സിപിഎം അതിന്‍റെ നിലവാരം ഉയർത്തി കാണിക്കുന്നു. എല്ലാവരും കയ്യടിച്ചാണ് തീരുമാനം അംഗീകരിച്ചത്. ഒരു പാർട്ടിയുടെ താല്പര്യം മാത്രം അനുസരിച്ചായിരുന്നില്ല തീരുമാനമെന്നും ഇ.പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്നത്തെ സിപിഐഎം സെക്രട്ടറിയേറ്റിലാണ് സീറ്റ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമായത്. രാജ്യസഭ സീറ്റില്‍ ഘടകകക്ഷികള്‍ക്ക് വേണ്ടി സീറ്റ് സാധാരണ സിപിഐഎം വിട്ടുകൊടുക്കാറില്ല. 200ല്‍ ആര്‍എസ്പിക്ക് രാജ്യസഭ സീറ്റ് നല്‍കിയാണ് ഇതിലൊരു മാറ്റം വന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *