ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ മിക്ക ആളുകളും ഉൾപ്പെടുത്തുന്ന ഒന്നാണ് ഫ്രഷ് ജ്യൂസ്. ഫ്രഷ് ജ്യൂസുകളിൽ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും അമിതമായ കലോറി കളയുന്നതിനും സഹായിക്കും.
ക്യാരറ്റ് ജ്യൂസ് – ക്യാരറ്റിൽ കലോറി കുറവും നാരുകൾ നിറഞ്ഞതുമാണ്. ചില റിപ്പോർട്ടുകൾ പറയുന്നത് ക്യാരറ്റ് ജ്യൂസ് പിത്തരസം സ്രവണം വർദ്ധിപ്പിക്കുകയും കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ കാരണമാവുകയും ചെയ്യുന്നു എന്നാണ്. ഒരു ആപ്പിളും പകുതി ഓറഞ്ചും കുറച്ച് ഇഞ്ചിയും ചേർത്ത് ക്യാരറ്റ് ജ്യൂസ് ഉണ്ടാക്കാം, ഇത് ശരീരത്തിലെ എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളാൻ സഹായിക്കുന്ന നല്ലൊരു ഡിടോക്സ് പാനീയമാണ് .
കരേല ജ്യൂസ് – ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് കരേല ജ്യൂസ് അഥവാ കയ്പക്ക. പിത്തരസം ആസിഡുകൾ സ്രവിക്കുകയും കലോറി വളരെ കുറഞ്ഞതുമായ ഒന്നാണ് കരേല ജ്യൂസ്. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും ഉത്തമമായ ജ്യൂസുകളിൽ ഒന്നാണിത്. 100 ഗ്രാം കരേല ജ്യൂസിൽ 17 കലോറിയാണ് അടങ്ങിയിട്ടുള്ളത്.
കുക്കുമ്പർ ജ്യൂസ് – ഉയർന്ന അളവിൽ വെള്ളവും നാരുകളും കുക്കുമ്പർ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറിയുടെ അളവ് വളരെ കുറവാണ്.
അംല ജ്യൂസ് (നെല്ലിക്ക ജ്യൂസ്) – ദഹനവ്യവസ്ഥയ്ക്ക് മികച്ചതാണ് അംല ജ്യൂസ്. ഇത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കും. ശരീരഭാരം നിയന്ത്രിക്കാനും അംല ജ്യൂസ് സഹായിക്കും. മാത്രമല്ല വെറും വയറ്റിൽ അംല ജ്യൂസ് കഴിക്കുന്നത് വളരെ നല്ലതാണ്.
മാതളനാരങ്ങ ജ്യൂസ് – മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും ചർമ്മവും മുടിയും നിലനിർത്താനും സാധിക്കും. ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, കൺജഗേറ്റഡ് ലിനോലെനിക് ആസിഡ് തുടങ്ങിവയാൽ സമൃദ്ധമാണ് മാതളനാരങ്ങ ജ്യൂസ്.