പ്രശസ്ത നടൻ ജൂനിയര്‍ ബാലയ്യ അന്തരിച്ചു

November 2, 2023
40
Views

പ്രശസ്ത തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ അന്തരിച്ചു.

പ്രശസ്ത തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ അന്തരിച്ചു. എഴുപതാം വയസ്സില്‍ ചെന്നൈ വത്സരവാക്കത്തെ വസതിയിലായിരുന്നു അന്ത്യം.

ശ്വാസതടസ്സമാണ് മരണകാരണമെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

പ്രശസ്ത തമിഴ് നടൻ ടി എസ് ബാലയ്യയുടെ മകനാണ് രഘു ബാലയ്യ എന്നറിയപ്പെടുന്ന ജൂനിയര്‍ ബാലയ്യ. 1953ല്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് ബാലയ്യയുടെ ജനനം. ജൂനിയര്‍ ബാലയ്യ തന്റെ ആദ്യ ചിത്രമായ ‘മേല്‍നാട്ടു മരുമകള്‍’ എന്ന ചിത്രത്തില്‍ അച്ഛനൊപ്പം അഭിനയിച്ചു കൊണ്ടാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

കുംകി, തനി ഒരുവൻ, പുലി, നേര്‍ക്കൊണ്ട പാര്‍വൈ, തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 50 ചിത്രങ്ങളില്‍ ബാലയ്യ അഭിനയിച്ചു. ചെന്നൈയില്‍ ഹീലിംങ് സ്ട്രൈപ്സ് എന്ന സുവിശേഷ കേന്ദ്രം ആരംഭിച്ച്‌ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരികയായിരുന്നു.
ബാലയ്യയുടെ സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ചെന്നൈയില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *