തിരു: മെയ് 22
പ്രകൃതിയിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങൾ
കുട്ടികളുടെ ജീവൻ എടുക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന
സാഹചര്യത്തിൽ എല്ലാ കുട്ടികളും നീന്തൽ പഠിക്കാൻ
തയ്യാറാകണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു.
കടുത്ത വേനൽ കഴിഞ്ഞ് എത്തിയ മഴ വടക്കൻ കേരളത്തിൽ
അതിഥി തൊഴിലാളികളുടെ കുട്ടികൾ ഉൾപ്പെടെ മരണപ്പെട്ട
മനസ്സിനെ ഉലയ്ക്കുന്ന സംഭവമുണ്ടായി. വെള്ളപ്പൊക്കവും
ഒഴുക്കും പോലുളള പ്രതികൂല സാഹചര്യങ്ങൾ തരണം
ചെയ്യാൻ നീന്തൽ പഠിക്കുന്നതുകൊണ്ട് കുട്ടികൾക്ക് കഴിയും.
ഇത് കുട്ടികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കും. സംസ്ഥാന
ശിശുക്ഷേമ സമിതിയെപ്പോലുള്ള സ്ഥാപനങ്ങൾ
ഇക്കാര്യത്തിൽ മുന്നോട്ടു വരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്തു
സംഘടിപ്പിച്ചു വരുന്ന കിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ
കുട്ടികളോട് സംവദിക്കാൻ എത്തിയതായിരുന്നു മന്ത്രി.
അറിവ് നേടുക മാത്രമല്ല തിരിച്ചറിയാനുള്ള ശേഷി
വേർതിരിച്ചെടുക്കണം. അല്ലെങ്കിൽ തിന്മകൾ വർദ്ധിക്കും.
ദുരിതവും വേദനയും തിരിച്ചറിയാനും കുട്ടികൾക്ക്
സാധിക്കണം. അതോടൊപ്പം സഹ ജീവികളോട്
സഹാനുഭൂതിയും വേണം. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ
മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിയണം.
ഇടതുപക്ഷത്തിലേക്ക് അടുപ്പിക്കാൻ ഉണ്ടായ സാഹചര്യം
എന്താണെന്നുള്ള ക്യാമ്പംഗത്തിൻറെ ചോദ്യത്തിന് തൻറെ
കുടുംബ പശ്ചാത്തലം തന്നെയാണ് ഇതിനു കാരണമെന്നും
തൻറെ കുട്ടിക്കാലത്ത് താനുൾപ്പെടെയുള്ള എൻറെ നാട്ടിലെ
കുടുംബങ്ങൾക്ക് അടുപ്പിൽ പുകയില്ലാതെ പട്ടിണി കിടക്കേണ്ട
അവസ്ഥ വന്നിട്ടുണ്ട്. അങ്ങനെ വിശപ്പില്ലാതെ ജീവിക്കാനുള്ള
സമത്വ അവസ്ഥ തേടിയുള്ള നല്ലകാല സങ്കൽപ്പത്തിലേക്കുള്ള
മാറ്റമാണ് തന്നെ ഇടതു പക്ഷക്കാരനാക്കിയത് എന്ന് മന്ത്രി
പറഞ്ഞു. മണ്ണെണ്ണ വിളക്കിലാണ് താൻ പഠിച്ചത്
അതുകൊണ്ടു തന്നെ താൻ മന്ത്രിയായ ഉടൻ തന്നെ നാടാകെ
വൈദ്യുതി എത്തിച്ചു.
മനുഷ്യനെ ജാതീയമായി കാണാതെ മനുഷ്യനായി
കാണണം. ജാതി ഒരു സാമൂഹ്യ വിപത്താണ്. പണ്ട്
കാലങ്ങളിൽ ജാതീയമായി പല കാരണങ്ങളാൽ മനുഷ്യരെ
പിന്തള്ളപ്പെട്ടു. ജാതീയമായ വിവേചനം വർദ്ധിച്ചു. അവർക്ക്
സമ്പത്തും അധികാരങ്ങളും നിഷേധിച്ചു. ആ ജനതയെ
സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ
പിൻകാലങ്ങളിൽ നൽകിയതുമൂലമാണ് അവർ പൊതുധാര
യിലേക്ക് എത്തിയത്. ഇന്ന് എല്ലാ മേഖലകളിലും ആ
വിഭാഗങ്ങൾക്ക് സമൂലമായ മാറ്റങ്ങൾ മറ്റുള്ളവർക്ക്
തുല്യമായി നേടിയെടുക്കാൻ കഴിഞ്ഞു. കുട്ടികളുടെ
ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. പ്രത്യേക
മേഖലകളിൽ പരിശീലനം ആഗ്രഹിക്കുന്ന കുട്ടികൾക്ക്
എല്ലാവിധ സഹായവും സർക്കാർ നൽകുമെന്ന ഉറപ്പും മന്ത്രി
ക്യാമ്പംഗങ്ങൾക്ക് നൽകി.
പരിപാടിയിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ
സെക്രട്ടറി ജി.എൽ. അരുൺ ഗോപി അദ്ധ്യക്ഷത വഹിച്ചു.
ട്രഷറർ കെ. ജയപാൽ, ക്യാമ്പ് ഡയറക്ടർ എൻ.എസ്.
വിനോദ് എന്നിവർ സംസാരിച്ചു.
പി. ശശിധരൻ
പ്രോഗ്രാം ഓഫീസർ
ഫോട്ടോ ക്യാപ്ഷൻ
സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ചു വരുന്ന
കിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ സംവദിക്കാനെത്തിയ
മന്ത്രി കെ. രാധാകൃഷ്ണൻ കുട്ടികളോടൊപ്പം ജനറൽ
സെക്രട്ടറി ജി.എൽ. അരുൺഗോപി, ട്രഷറർ കെ. ജയപാൽ
എന്നിവർ ഒപ്പം