വാഷിങ്ടണ്‍: ഐഎസ് കേന്ദ്രങ്ങള്‍ നടത്തിയ ഭീകരമായ ചാവേര്‍ ബോംബാക്രമണത്തിന് ശേഷം 48 മണിക്കൂറിനുള്ളില്‍ തന്നെ അഫ്ഗാനിലെ നംഗര്‍ഹര്‍ പ്രവിശ്യയില്‍ കാബൂണ് ആക്രമണത്തിന്‍്റെ നേതാവിനെ ലക്ഷ്യമിട്ട് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തി. അഫ്ഗാന് പുറത്ത് നിന്ന് നടത്തിയ ഈ ആക്രമണത്തിന്റെ ലക്ഷ്യം കാബൂള്‍ ആക്രമണത്തിനു കാരണക്കാരനായ ഐഎസ് നേതാവിനെയായിരുന്നു. ശനിയാഴ്ചയാണ് ഇസ്ലാമിക് സ്റ്റേറ്റിന് നേരെ അമേരിക്കന്‍ സൈന്യം തിരിച്ചടിച്ചത്.
ഇതോടെ തങ്ങള്‍ ലക്ഷ്യം കണ്ടെന്നും ഐഎസ് നേതാവിനെ വധിച്ചെന്നുമാണ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെടുന്നത്. അമേരിക്കയുടെ ഈ തിരിച്ചടി 13 യുഎസ് സൈനികര്‍ അടക്കം 170 പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ചാവേര്‍ ആക്രമണത്തെ തുടര്‍ന്നാണ്.
കൂടാതെ ഡ്രോണ്‍ ആക്രമണം നടത്തിയത് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ക്ക് ഒളിക്കാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന് രാജ്യത്തോട് നടത്തിയ പ്രതിജ്ഞയാണ് ഇപ്പോള്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ നിറവേറ്റിയത്.